ബോംബ് നിര്‍വീര്യമാക്കാന്‍ ഡിആര്‍ഡിഒയുടെ റോബോട്ട്
ദില്ലി: ഇന്ത്യന് നഗരങ്ങളില് ബോംബ് സ്ഫോടനങ്ങള് വര്ദ്ധിച്ചു വരുന്ന സാഹചര്യത്തില് പ്രതിരോധ ഗവേഷണ കേന്ദ്രത്തിന്റെ സ്ഫോടക വിരുദ്ധ സംവിധാനങ്ങള് ആഭ്യന്തര മന്ത്രാലയത്തിന്റെ ഭാഗമാക്കാന് ആലോചന.
സ്ഫോടക വസ്തുക്കള് കണ്ടെത്തി നിര്വീര്യമാക്കുന്നതിനുള്ള മൂന്ന് ഉപകരണങ്ങള് ആഭ്യന്ത മന്ത്രാലയത്തിന് വില്ക്കുന്നതിനെപ്പറ്റി ചര്ച്ചകള് പുരോഗമിയ്ക്കുകയാണെന്ന് പ്രതിരോധ ഗവേഷണ കേന്ദ്രത്തിലെ (ഡിആര്ഡിഒ) ശാസ്ത്രജ്ഞര് അറിയിച്ചു.
വിദൂര നിയന്ത്രണ സംവിധാനത്തിലൂടെ ബോംബ് നിര്വീര്യമാക്കാന് കഴിയുന്ന റോവ് എന്ന യന്ത്രമനുഷ്യനാണ് ഇതില് പ്രമുഖം. ഇത് കൂടാതെ സ്ഫോടക വസ്തുക്കളുമായി ബന്ധിപ്പിച്ചിട്ടുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്രവര്ത്തനം മരവിപ്പിയ്ക്കുന്ന സുജവ്, റിമോട്ട് കണ്ട്രോള് ബോംബുകളിലേക്കുള്ള സിഗ്നലുകള് തടസ്സപ്പെടുത്തുന്ന സഫാരി എന്നിവയാണ് മറ്റ് പ്രധാന ഉപകരണങ്ങള്.
ആളപായത്തിന്റെ ശങ്കയില്ലാതെ ബോംബ് നീര്വീര്യമാക്കാന് കഴിയുന്ന റോവ് ഡിആര്ഡിഒയിലെ പത്ത് ശാസ്ത്രജ്ഞന്മാര് അഞ്ച് വര്ഷം കൊണ്ടാണ് വികസിപ്പിച്ചെടുത്തത്.












Click it and Unblock the Notifications