ദില്ലിയില്‍ ഏറ്റുമുട്ടല്‍: രണ്ട്‌ തീവ്രവാദികളെ വധിച്ചു
ദില്ലി: ദില്ലിയിലെ ജാമിയാനഗറില് പോലീസും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില് രണ്ട് തീവ്രവാദികള് കൊല്ലപ്പെട്ടു. രണ്ട് പോലീസുകാര്ക്കും ഏറ്റുമുട്ടലില് പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങള് അറിയിച്ചു.
രാവിലെ 11.15ലോടെ ആരംഭിച്ച ഏറ്റുമുട്ടല് ഒന്നേ കാല് മണിക്കൂറോളം നീണ്ടു. തീവ്രവാദികള് ഒരു ഫ്ളാറ്റില് ഒളിച്ചു കഴിയുകയായിരുന്നുവെന്നാണ് റിപ്പോര്ട്ടുകള്.
ജാമിയാ നഗറിലെ എല് 18 ഫ്ളാറ്റ് കേന്ദ്രീകരിച്ച് ഭീകരര് ഒളിച്ചിരിയ്ക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്ന്നെത്തിയ പോലീസ് സംഘത്തിന് നേരെ വീടിനുള്ളില് നിന്നും ആക്രമണമുണ്ടാകുകയായിരുന്നു.
ദില്ലിയില് ഈയിടെ നടന്ന സ്ഫോടന പരമ്പരകളുമായി ബന്ധപ്പെട്ട ഇന്ത്യന് മുജ്ജാഹിദ്ദീന് പ്രവര്ത്തകരാണ് ഇവരെന്ന് സ്ഥിരീകരിയ്ക്കാത്ത റിപ്പോര്ട്ടുകളുണ്ട്.
സ്ഫോടനക്കേസ് അന്വേഷിയ്ക്കുന്നതിന്റെ ഭാഗമായി ദില്ലിയില് കൊണ്ടു വന്ന അബു ബാഷിറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ജാമിയാ നഗറിലെത്തിയതെന്നാണ് പ്രാഥമിക വിവരം. ദില്ലി സ്പെഷ്യല് പോലീസിന്റെ നേതൃത്വത്തില് ആരംഭിച്ച ഓപ്പറേഷനില് എന്എസ്ജി കൂടി പങ്കു ചേര്ന്നിരുന്നു.












Click it and Unblock the Notifications