Get Updates
Get notified of breaking news, exclusive insights, and must-see stories!

ലിഫ്‌റ്റ്‌ ചോദിക്കുന്ന സുന്ദരിയെ സൂക്ഷിക്കുക

മുംബൈ: ബൈക്കിലോ കാറിലോ യാത്രചെയ്യുന്നതിനിടെ സുന്ദരിയായ ഒരു യുവതി കൈകാണിച്ച്‌ ലിഫ്‌റ്റ്‌ ചോദിച്ചാല്‍ നിന്നുപോകാത്ത പുരുഷന്മാര്‍ കുറവാണ്‌. ഇങ്ങനെ ലിഫ്‌റ്റ്‌ ആവശ്യപ്പെടുന്നവര്‍ ഒപ്പം ഉറങ്ങാമെന്ന്‌ കൂടി പറഞ്ഞാല്‍ അവര്‍ പറയുന്നേടത്തൊക്കെ പോകാന്‍ തയ്യാറാവുന്നവരും കുറവല്ല.

സുന്ദരിമാരില്‍ മനംമയങ്ങി എന്തും ചെയ്യാന്‍ തയ്യാറാവുന്നവര്‍ ജാഗ്രതൈ, ലിഫ്‌റ്റ്‌ ചോദിച്ച്‌ വാങ്ങി സെക്‌സും വാഗ്‌ദാനം ചെയ്‌ത്‌ നിങ്ങള്‍ക്കൊപ്പം വരുന്നവള്‍ നിങ്ങളുടെ കയ്യിലുള്ള വിലപിടിച്ചവസ്‌തുക്കള്‍ കവര്‍ന്നെടുത്തേയ്‌ക്കും. ഒരു പക്ഷേ അവയ്‌ക്കായി നിങ്ങളെ വകവരുത്തുക വരെ ചെയ്തേക്കാം.

ഇത്‌ വെറുതെ പറയുന്നതല്ല മുംബൈയിലെ നഗരങ്ങളില്‍ ഇത്തരത്തില്‍ സ്‌ത്രീകളെ ഉപയോഗിച്ച്‌ പിടിച്ചുപറി നടത്തുന്ന സംഘങ്ങളുടെ എണ്ണം കൂടിവരുകയാണ്‌. ഇത്തരത്തില്‍ ഒരു സംഘത്തില്‍പ്പെട്ട 23കാരിയെ അടുത്തിടെ ക്രൈബ്രാഞ്ച്‌ അറസ്റ്റു ചെയ്‌തിരുന്നു.

ഈ യുവതിയും കൂടെയുള്ള മറ്റ്‌ രണ്ടുപേരും ചേര്‍ന്ന്‌ ഇത്തരത്തില്‍ 11 ബൈക്ക്‌ യാത്രികരെയാണ്‌ കൊള്ളയടിച്ചത്‌. ഇതില്‍ ഒരാള്‍ ഫയല്‍ ചെയ്‌ത പരാതി പ്രകാരമാണ്‌ ഇവരെ പിടികൂടിയത്‌. രേണു ജതശങ്കര്‍ ശുക്ല(പ്രിയ- 23) കൂട്ടുകാരായ അനിസ്‌ ഷെയ്‌ഖ്‌(21), അല്‍താഫ്‌ ഹുസൈന്‍ ഷെയ്‌ഖ്‌(21) എന്നിവരെയാണ്‌ ക്രൈംബ്രാഞ്ച്‌ അറസ്റ്റുചെയ്‌തത്‌.

ആകര്‍ഷകമായി വസ്‌ത്രംധരിച്ച രേണു ആദ്യം ഒറ്റയ്‌ക്കുപോകുന്ന യാത്രക്കാരെ തടഞ്ഞുനിര്‍ത്തി ലിഫ്‌റ്റ്‌ ചോദിയ്‌ക്കും. തുടര്‍ന്ന്‌ വണ്ടിയില്‍ കയറിക്കഴിഞ്ഞാല്‍ കൂടെ ഉറങ്ങാന്‍ തയ്യാറാണെന്നും ഇന്ന സ്ഥലത്തേയ്‌ക്ക്‌ വണ്ടിവിടണമെന്നും പറയും.

ആ സ്ഥലത്ത്‌ മറ്റ്‌ രണ്ടു കൂട്ടുകാരും കാത്തുനില്‍ക്കും. അവിടെയെത്തി വണ്ടി നിര്‍ത്തുമ്പോള്‍ മൂന്നുപേരും ചേര്‍ന്ന്‌ കൊള്ളയടിച്ച്‌ കടന്നുകളയും. അല്ലെങ്കില്‍ ഹോട്ടലിലോ മറ്റോ മുറിയെടുത്ത്‌ അവിടെവച്ച്‌ കൊള്ളയടി നടത്തുന്നു. ഇത്തരത്തിലാണ്‌ ഇവരുടെ പ്രവര്‍ത്തന രീതിയെന്ന്‌ പൊലീസ്‌ പറയുന്നു.

ഒരു റെയ്‌ഡിനിടെയാണ്‌ ഇവരെ പൊലീസ്‌ പിടികൂടിയത്‌. ബിയര്‍ ബാറില്‍ ജോലിക്കാരിയായിരുന്ന രേണു അല്‍താഫ്‌, അനിസ്‌ എന്നിവര്‍ക്കൊപ്പം ചേരുകയായിരുന്നുവത്രേ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+