വിദേശമാഗസിനുകളുടെ ഇന്ത്യന് പതിപ്പിന് അനുമതി
ദില്ലി: 26 ശതമാനം വിദേശനിക്ഷേപത്തോടെ വിദേശമാഗസിനുകളുടെ ഇന്ത്യന്‍ പതിപ്പുകള്‍ പ്രസിദ്ധീകരിയ്‌ക്കുന്നതിന് അനുമതി നല്‌കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ദേശീയ അന്തര്‍ദേശീയ വാര്‍ത്തകള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് സാങ്കേതികമികവുള്ള മാസികകള്‍ ചുരുങ്ങിയ വിലയ്‌ക്ക് ഇന്ത്യയില്‍ തന്നെ അച്ചടിച്ച് വില്‌ക്കാന്‍ പുതിയ തീരുമാനം സാഹചര്യമൊരുക്കും.
ഇന്ത്യന്‍ മാധ്യമ ലോകത്ത് വന്‍ മാറ്റങ്ങള്‍ സൃഷ്ടിയ്‌ക്കുന്നതാണ് പുതിയ തീരുമാനം. നിലവിലുള്ള നിയമമനുസരിച്ച് വിദേശ പ്രസിദ്ധീകരണങ്ങളുടെ ഫാക്‌സിമിലി പ്രസിദ്ധീകരണങ്ങള്‍ക്ക് മാത്രമേ ഇന്ത്യയില്‍ അനുമതിയുള്ളൂ. ഈ മാഗസിനുകളില്‍ ഇന്ത്യന്‍ വാര്‍ത്തകള്‍ നല്‌കാന്‍ അനുവാദവും ഉണ്ടായിരുന്നില്ല.
പുതിയ അച്ചടി മാധ്യമ നയം അനുസരിച്ച് 26 ശതമാനം വിദേശ നിക്ഷേപം അനുവദിയ്‌ക്കുമ്പോള്‍ 74 ശതമാനം മുതല്‍മുടക്ക് ഇന്ത്യന്‍ പ്രസാധകന്റേതാവണം. ഇത്തരത്തില്‍ ആരംഭിയ്‌ക്കുന്ന മാധ്യമ കമ്പനികളുടെ ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങളുടെ മുക്കാല്‍ പങ്കും ഇന്ത്യക്കാരവണമെന്നും നിയമത്തിലുണ്ട്.












Click it and Unblock the Notifications