രക്ഷപ്പെട്ട തീവ്രവാദികള്‍ പിടിയില്‍
ദില്ലി: വെള്ളിയാഴ്ച രാവിലെ ദില്ലിയിലെ ജാമിയാ നഗറിലുണ്ടായ ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട രണ്ട് തീവ്രവാദികളെ ദില്ലി പോലീസ് അറസ്റ്റു ചെയ്തു. ജാമിയാ നഗറില് തന്നെ നടത്തിയ തിരച്ചിലിലാണ് ഇവര് പിടിയിലായത്.
വെടിവെയ്പിനിടെ പരിക്കേറ്റ മറ്റൊരു തീവ്രവാദിയെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നു.
തലസ്ഥാനത്ത് ഇനിയും തീവ്രവാദികള് ഒളിച്ചിരിയ്ക്കാനുള്ള സാധ്യത കണക്കിലെടുത്ത് നഗരത്തിലെ വിവിധ പ്രദേശങ്ങളില് തിരച്ചിലുകള് നടക്കുന്നതായി റിപ്പോര്ട്ടുകളുണ്ട്. കനത്ത സുരക്ഷയാണ് ഇവിടെ ഏര്പ്പെടുത്തിയിരിക്കുന്നത്. വാഹന യാത്രികരെയും കര്ശനമായി പരിശോധിയ്ക്കുന്നുണ്ട്.
തീവ്രവാദികള് ഒളിച്ചിരുന്ന ഫ്ളാറ്റ് പരിശോധിയ്ക്കാന് പ്രത്യേക ഫോറന്സിക് സംഘം എത്തിയിട്ടുണ്ട്. നഗരത്തില് കൂടുതല് സ്ഫോടനങ്ങള് നടത്താന് കൊല്ലപ്പെട്ട തീവ്രവാദികള് പദ്ധതിയിട്ടിരുന്നതായും സൂചനകളുണ്ട്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications