Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാര്‍ത്ഥിയെ എസ്‌എഫ്‌ഐക്കാര്‍ ബലമായി നോമ്പ്‌ മുറിപ്പിച്ചു

ആറ്റിങ്ങല്‍: റംസാന്‍ വ്രതത്തിലായിരുന്ന വിദ്യാര്‍ത്ഥിയെ എസ്‌എഫ്‌ഐക്കാര്‍ മര്‍ദ്ദിച്ച്‌ ബലമായി നോമ്പ്‌ മുറിപ്പിച്ചു. ചെമ്പഴന്തി എസ്‌എന്‍ കോളെജിലാണ്‌ സംഭവം നടന്നത്‌.

ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി വേങ്ങോട്‌ സ്വദേശി ഷമീറിനെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. അധ്യാപികയുടെ മുന്നിലിട്ടാണ്‌ ഷമീറിനെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ തല്ലിച്ചതച്ചത്‌.

താന്‍ വ്രതത്തിലാണെന്നും ഉപദ്രവിക്കരുതെന്നും ഷമീര്‍ വിളിച്ചുപറഞ്ഞെങ്കിലും പ്രവര്‍ത്തകര്‍ അത്‌ ചെവിക്കൊണ്ടില്ല. ഷമീറിന്റെ വായില്‍ ഇവര്‍ ബലമായി വെള്ളമൊഴിച്ച്‌ നോമ്പ്‌ മുറിപ്പിക്കുകയായിരുന്നു.

ഏതാനും ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ കാമ്പസില്‍ കൊടിമരം നാട്ടാന്‍ എസ്‌എഫ്‌ഐക്കാര്‍ ഷമീറിനോട്‌ ആവശ്യപ്പെട്ടിരുന്നുവത്രേ. ഷമീര്‍ ഇതിന്‌ തയ്യാറായില്ല. ഇതില്‍ രോഷം പൂണ്ട പ്രവര്‍ത്തകര്‍ ഒട്ടേറെതവണ ഷമീറിനെ ഭീഷണിപ്പെടുത്തിയിരുന്നു.

ബുധനാഴ്‌ച രാവിലെ ക്ലാസിലിരിക്കുകയായിരുന്ന ഷമീറിനെ അഞ്ചംഗ സംഘമെത്തി അധ്യാപികയ്‌ക്കുമുന്നിലിട്ട്‌ മര്‍ദ്ദിയ്‌ക്കാന്‍ തുടങ്ങുകയായിരുന്നു. ഷമീറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍ പൊലീസ്‌ കേസെടുത്തിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+