ടാറ്റയ്‌ക്ക്‌ സ്വാഗതമോതിക്കൊണ്ട്‌ ആന്ധ്രയും
ഹൈദരാബാദ്: സങ്കീര്ണമായി നീളുന്ന ഭൂമിപ്രശ്നത്തെത്തുടര്ന്ന് ബംഗാളിലെ സിംഗൂരില് നിന്നും പിന്മാറാനൊരുങ്ങുന്ന ടാറ്റയ്ക്ക് സ്വാഗതമോതിക്കൊണ്ട് ആന്ധ്രപ്രദേശും രംഗത്തെത്തി.
ടാറ്റയ്ക്ക് നാനോ ഫാക്ടറി സ്ഥാപിയ്ക്കാന് 1000 ഏക്കര് ഭൂമിയും മറ്റെല്ലാതരം ഇളവുകളും നല്കാമെന്ന് പറഞ്ഞുകൊണ്ട് കര്ണാടകം രംഗത്തെത്തിയതിന് പിന്നാലെയാണ് ആന്ധ്രയും മുന്നോട്ടുവന്നിരിക്കന്നത്. ഇതുസംബന്ധിച്ച ചര്ച്ചകള്ക്കായി ടാറ്റ മോട്ടോഴ്സ് പ്രതിനിധികള് ഉടന്തന്നെ ആന്ധ്രയില് എത്തുമെന്നാണ് സൂചന.
ഏതാണ്ട് പത്തുദിവസം മുമ്പാണത്രേ ആന്ധ്ര മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡി ആന്ധ്രയില് ഫാക്ടറി സ്ഥാപിക്കാന് ക്ഷണിച്ചുകൊണ്ട് ടാറ്റാ മോട്ടോഴ്സിന് കത്തെഴുതിയത്.
ബംഗാളില് നിന്നും പിന്മാറുന്ന സാഹചര്യത്തില് ഫാക്ടറി സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്ഥലങ്ങളില് ആന്ധ്രയും സജീവപരിഗണനയിലാണെന്നാണത്രേ ഈ കത്തിന് ടാറ്റാമോട്ടോഴ്സ് നല്കിയ മറുപടി. കര്ണാടക, ആന്ധ്ര എന്നിവയ്ക്കു പുറമേ ജാര്ഖണ്ഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളും ടാറ്റയ്ക്ക് ഫാക്ടറി സ്ഥാപിയ്ക്കാന് എല്ലാ സഹകരണങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.
ബംഗാള് വിടുകയാണെങ്കില് ഇതില് ആരുടെ ക്ഷണമാണ് ടാറ്റ സ്വീകരിക്കാന് പോകുന്നതെന്നതിനെക്കുറിച്ച് മാത്രമേ ഇനി അറിയേണ്ടതുള്ളു. വ്യാഴാഴ്ച കര്ണാടക മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പയുമായി ടാറ്റാ എംഡി രവി കാന്ത് ചര്ച്ച നടത്തിയിരുന്നു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications