മന്‍മോഹന്‍-ബുഷ്‌ കൂടിക്കാഴ്‌ച 25ന്‌
ദില്ലി: ഇന്ത്യ-അമേരിക്ക ആണവകരാര് വിഷയത്തില് പ്രധാനമന്ത്രി മന്മോഹന് സിങ് സെപ്റ്റംബര് 25ന് വ്യാഴാഴ്ച വാഷിങ്ടണില് അമേരിക്കന് പ്രസിഡന്റ് ജോര്ജ് ബുഷുമായി കൂടിക്കാഴ്ച നടത്തും.
സെപ്റ്റംബര് 22 മുതല് 30വരെ പ്രധാനമന്ത്രി നടത്തുന്ന യുഎസ്, ഫ്രാന്സ് സന്ദര്ശനത്തിനിടെയാണ് കൂടിക്കാഴ്ച നടക്കുക. 26ന് മന്മോഹന്സിങ് യുഎന് പൊതുസഭയെ അഭിസംബോധന ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ വിദേശയാത്രയെക്കുറിച്ച് വിശദീകരിക്കവെ വിദേശകാര്യ സെക്രട്ടറി രവിശങ്കര് മേനോന് പറഞ്ഞു.
സഹ്രസ്രാബ്ദ വികസന ലക്ഷ്യം സംബന്ധിച്ച സമ്മേളനത്തിലും മിനിചോഗം യോഗത്തിലും അദ്ദേഹം പങ്കെടുക്കും. ഇതിനിടെ പാക് പ്രസിഡന്റ് ആസിഫ് അലി സര്ദാരി, ചൈനീസ് പ്രധാനമന്ത്രി വെന് ജിയബാവോ എന്നിവരുമായും മന്മോഹന് കൂടിക്കാഴ്ച നടത്തുന്നുണ്ട്.
യുഎസില് നിന്നും ത്രിദിന സന്ദര്ശനത്തിനായി ഫ്രാന്സിലേയ്ക്ക് പോകുന്ന പ്രധാനമന്ത്രി 30ന് തിരിച്ചെത്തും. ഇന്ത്യയിലെ തീവ്രവാദപ്രവര്ത്തനങ്ങള് മന്മോഹന്-ബുഷ് ചര്ച്ചയില് പ്രധാന വിഷയമായിരിക്കുമെന്ന് വെള്ളിയാഴ്ച വൈറ്റ്ഹൗസ് വൃത്തങ്ങള് വ്യക്തമാക്കിയിട്ടുണ്ട്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications