പീഡനശ്രമം: പെണ്‍കുട്ടിയെക്കൊണ്ട്‌ സൈനികന്റെ മുഖത്തടിപ്പിച്ചു
ബര്ണാല(പഞ്ചാബ്): ലൈംഗിക പീഡനശ്രമം ആരോപിക്കപ്പെട്ട സൈനികന്റെ മുഖത്ത് പീഡിപ്പിക്കാന് ശ്രമിച്ച യുവതിയെക്കൊണ്ട് തല്ലിച്ചു. പഞ്ചാബിലെ ബര്ണാലയ്ക്കടുത്ത് നൈന്വല് ഗ്രാമത്തിലാണ് സംഭവം നടന്നത്.
ഇവിടത്തെ ഗ്രാമപഞ്ചായത്താണ് പീഡനശ്രമം നടത്തിയ ഉദ്യോഗസ്ഥനെ അയാള് പീഡിപ്പിക്കാന് ശ്രമിച്ച യുവതിയെക്കൊണ്ടുതന്നെ പരസ്യമായി ജനക്കൂട്ടത്തിനുമുന്നില്വച്ച് തല്ലിയ്ക്കുകയെന്ന തീരുമാനമെടുത്തത്. ഇതുകൂടാതെ ഇയാള് പെണ്കുട്ടിയുടെ കാല്ക്കല് വീണ് മാപ്പുപറയണമെന്നും 50,000 രൂപ പിഴയടക്കണമെന്നും പഞ്ചായത്ത് ഉത്തരവിടുകയും ചെയ്തു.
സൈനികനായ സുഖ്ജെയിന് സിങാണ് പീഡനശ്രമവുമായി ബന്ധപ്പെട്ട് കുരുക്കിലായത്. ഇയാളുടെ ജോലിസ്ഥലത്തിനടുത്ത് സ്ഥിതിചെയ്യുന്ന വീട്ടിലെ പെണ്കുട്ടിയെയാണ് ഇയാള് പീഡിപ്പിക്കാന് ശ്രമിച്ചത്. വീട്ടിനകത്ത് കയറി ഇയാള് അതിക്രമം നടത്താന് മുതിര്ന്നപ്പോള് പെണ്കുട്ടി ഉറക്കെ നിലവിളിയ്ക്കുകയും ആളുകള് ഓടിക്കൂടുകയുമായിരുന്നു.
ജനക്കൂട്ടം എത്തുമ്പോഴേയ്ക്കും സിങ് സ്ഥലത്തുനിന്നും രക്ഷപ്പെട്ടിരുന്നു. പിന്നീട് പെണ്കുട്ടി പറഞ്ഞതനുസരിച്ച് ഗ്രാമവാസികള് ഇയാളെ പിടികൂടുകയായിരുന്നു. തുടര്ന്ന് പ്രശ്നം തീര്പ്പിനായി ഗ്രാമപഞ്ചായത്തിന്റെ മുന്നിലെത്തി.
ഗ്രാമപഞ്ചായത്ത് അധികാരികള്ക്കുമുന്നില് സിങ് കുറ്റമേറ്റു പറഞ്ഞു. തുടര്ന്ന് പഞ്ചായത്ത് ഇയാളുടെ മുഖത്ത് കരിതേയ്ക്കാനും പെണ്കുട്ടിയെക്കൊണ്ട് പരസ്യമായി ഇയാളുടെ മുഖത്ത് തല്ലിയ്ക്കാനും ഉത്തരവിടുകയായിരുന്നു.
ഗ്രാമപഞ്ചായത്തിന്റെ തീരുമാനം നടപ്പിലാവുകയും ഇയാള് പെണ്കുട്ടിയുടെ കാല്ക്കല് വീണ് മാപ്പപേക്ഷിക്കുകയും കുട്ടിയുടെ കുടുംബത്തിന് 50,000 രൂപ നല്കുകയും ചെയ്തു. വിവാഹിതനായ ഇയാള്ക്ക് ഒരു മകളുണ്ട്.












Click it and Unblock the Notifications