Get Updates
Get notified of breaking news, exclusive insights, and must-see stories!

പള്ളികള്‍ക്കനേരെയുള്ള അക്രമം: ബജ്‌രംഗ്‌ ദള്‍ കണ്‍വീനര്‍ അറസ്റ്റില്‍

മംഗലാപുരം: ദക്ഷിണ കര്‍ണാടകത്തിലെ വിവിധ സ്ഥലങ്ങളില്‍ ക്രിസ്‌ത്യന്‍ പള്ളികള്‍ക്ക്‌ നേരെയുണ്ടായ ആക്രമണുവാമായി ബന്ധപ്പെട്ട്‌ ബജ്‌രംഗ്‌ ദള്‍ സംസ്ഥാന കണ്‍വീനര്‍ മഹേന്ദ്രകുമാറിനെ പൊലീസ്‌ അറസ്റ്റുചെയ്‌തു.

വെള്ളിയാഴ്‌ച രാത്രിയാണ്‌ മഹേന്ദ്രകുമാറിനെ അറസ്റ്റുചെയ്‌തതെന്ന്‌ ഡപ്യൂട്ടി എഐജി എ.എം പ്രസാദ്‌ അറിയിച്ചു. ചിക്‌മംഗ്ലൂരില്‍ നിന്നും മംഗലാപുരത്തേയ്‌ക്ക്‌ വരുന്നതനിടെ രാത്രി 11 മണിയ്‌ക്കാണ്‌ അറസ്റ്റു നടന്നത്‌.

മജിസ്‌ട്രേട്ടിന്‌ മുന്നില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേയ്‌ക്ക്‌ റിമാന്റ്‌ ചെയ്‌തു. വര്‍ഗീയ കലാപത്തിന്‌ പ്രേരണ നല്‍കുക, രൊതുമുതല്‍ നശിപ്പിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ്‌ അറസ്റ്റ്‌.

സെപ്‌റ്റംബര്‍ 15ന്‌ മംഗലാപുരത്തും പരിസരപ്രദേശങ്ങളിലും പള്ളികള്‍ ആക്രമിക്കപ്പെട്ട ഉടന്‍തന്നെ അതിന്റെ ഉത്തരവാദിത്തം ബജ്‌രംഗ്‌ ദള്‍ ഏറ്റെടുത്തിരുന്നു. ക്രിസ്‌ത്യന്‍ മതനേതാക്കള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നതിനെത്തുടര്‍ന്നാണ്‌ അക്രമങ്ങള്‍ നടത്തിയതെന്നായിരുന്നു വിശദീകരണം.

പള്ളികള്‍ക്കുനേരെയുണ്ടായ അതിക്രമങ്ങളും തുടര്‍ന്ന്‌ മംഗലാപുരത്തുണ്ടായ അക്രമസംഭവങ്ങളും ഹൈക്കോടതി റിട്ടയേഡ്‌ ജഡ്‌ജിയെക്കൊണ്ട്‌ അന്വേഷിപ്പിക്കാന്‍ വെള്ളിയാഴ്‌ച കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്‌.

ഇതിനിടെ രണ്ടിടത്ത്‌ വീണ്ടും പള്ളികള്‍ക്കുനേരെ ആക്രമണമുണ്ടായി. മൂര്‍ജിയിലും ചിക്‌ബല്ലാപൂരിലുമാണ്‌ വ്യാഴാഴ്‌ച അര്‍ധരാത്രിയിലും വെള്ളിയാഴ്‌ച പുലര്‍ച്ചെയുമായു ആക്രമണം നടന്നത്‌. ബൈക്കിലെത്തിയ അക്രമികള്‍ മൂര്‍ജിയിലെ സെന്റ്‌ സേവ്യര്‍ ചര്‍ച്ചിന്റെ ഗ്ലാസുകള്‍ തകര്‍ത്തു. മഞ്ചനഹള്ളിയിലെ പള്ളിയ്‌ക്കുനേരെയും ആക്രമണമുണ്ടായി.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+