ദില്ലി സ്‌ഫോടനത്തിന്‌ പിന്നീല്‍ ആത്വിഖെന്ന്‌ വെളിപ്പെടുത്തല്‍
ദില്ലി: ദില്ലി സ്ഫോടനത്തിന്റെ സൂത്രധാരന് വെള്ളിയാഴ്ച ദില്ലിയിലെ ജാമിയ നഗറിലുണ്ടായ ഏറ്റുമുട്ടലില് കൊല്ലപ്പെട്ട ഇന്ത്യന് മുജാഹീദീന് നേതാവായ ബാഷീര് അധവ ആത്വിഖ് ആണെന്ന് സൂചന.
ഏറ്റുമുട്ടലിനിടെ പിടിയിലായ മുഹമ്മദ് സെയ്ഫ് ഇതുസംബന്ധിച്ച കൂടുതല് വിവരങ്ങള് പൊലീസിനോട് വെളിപ്പെടുത്തിയതായി സൂചനയുണ്ട്. താനുള്പ്പെടെ പതിനൊന്ന് പേര് ചേര്ന്നാണ് ദില്ലിയില് ബോംബ് വച്ചതെന്ന കാര്യവും മുഹമ്മദ് സെയ്ഫ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
ജയ്പൂര്, അഹമ്മദാബാദ്, ഹൈദരാബാദ് സ്ഫോടനങ്ങളുമായും ഇയാള്ക്ക് ബന്ധമുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. ചോദ്യംചെയ്യല് തുടരുകയാണ്.
വെള്ളിയാഴ്ചത്തെ ഏറ്റുമുട്ടലിനിടെ ജാമിയ നഗറില് നിന്നും രക്ഷപ്പെട്ട രണ്ടുപേര്ക്കുവേണ്ടിയുള്ള തിരച്ചില് തുടരുകയാണ്. ഇവര് ദില്ലി വിട്ടുപോകാന് സാധ്യതയില്ലെന്നാണ് പൊലീസ് നിഗമനം. ജാമിയ നഗറില് നിന്നും ആത്വിഖിന്റെ ലാപ്ടോപ്പ് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സെയ്ഫിനെ പൊലീസ് ശനിയാഴ്ച കോടതിയില് ഹാജരാക്കും.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications