സെസ്‌: വിഎസിന്റെ എതിര്‍പ്പുമാറിയെന്ന്‌ വൈക്കം വിശ്വന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രത്യേക സാമ്പത്തിക മേഖല(സെസ്) അനുവദിക്കുന്നകാര്യത്തില് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനുണ്ടായിരുന്ന എതിര്പ്പ് ഇപ്പോഴില്ലെന്ന് എല്ഡിഎഫ് കണ്വീനര് വൈക്കം വിശ്വന്.
എല്ഡിഎഫ് യോഗ തീരുമാനങ്ങള് വിശദീകരിക്കുന്നതിനിടെ മാധ്യമപ്രവര്ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വിശ്വന്. സെസ് സംബന്ധിച്ചുള്ള തര്ക്കമെല്ലാം പറഞ്ഞുതീര്ത്തോ എന്നചോദ്യത്തിന് പിന്നില്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ബന്ധപ്പെട്ട ഫോറങ്ങളില് വി.എസ് ചര്ച്ചകള് നടത്തിയിട്ടുണ്ടാകും. എല്ഡിഎഫില് ഈ വിഷയം വന്നപ്പോള് അധ്യക്ഷനായ വി.എസ് തന്നെയാണ് കാര്യം അവതരിപ്പിച്ചത്. കേന്ദ്രസര്ക്കാറിന്റെ നയം അതേപടി ഇവിടെ നടപ്പാക്കാന് കഴിയില്ല. അതുകൊണ്ടാണ് വേറെ വ്യവസ്ഥകള് വച്ചത്- അദ്ദേഹം പറഞ്ഞു.
സ്വാശ്രയ കോളെജുകളുടെ പാത സെസുകള് പിന്തുടര്ന്നാലോ എന്ന ചോദ്യത്തിന് വാക്കുകള് മാറുന്ന പ്രക്രിയയല്ല ഇത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എല്ലാം കരാറായി ഒപ്പുവച്ചുതന്നെ ആയിരിക്കും അംഗീകരിക്കുന്നതെന്നും വിശ്വന് പറഞ്ഞു.
ഇപ്പോള് സെസുമായി ബന്ധപ്പെട്ട് ഇടതുമുന്നണി അംഗീകരിച്ച വ്യവസ്ഥകള് സര്ക്കാര് നേരത്തേ തിരഞ്ഞെടുത്ത പത്ത് അപേക്ഷകര്ക്കും സമ്മതമാകുമെന്ന് എങ്ങനെ അറിയാനാകും എന്ന ചോദ്യത്തിന് നേരത്തേ തന്നെ രൂപപ്പെടുത്തിയ നയത്തിന്റെ അടിസ്ഥാനത്തിലാണ് അവയെ തിരഞ്ഞെടുത്തത് എന്നായിരുന്നു മറുപടി.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications