Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നു തീവ്രവാദികള്‍ അറസ്റ്റില്‍

ദില്ലി : ദില്ലി സ്‌ഫോടനക്കേസില്‍ മൂന്നു തീവ്രവാദികള്‍ ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റില്‍.

അറസ്റ്റിലായ സിയാവുര്‍ റഹ്മാന്‍, ഷക്കീര്‍ നിഷാന്‍, ഷക്കീല്‍ തീവ്രവാദികളാണെന്ന് പൊലീസ് പറയുന്നു. തീവ്രവാദികള്‍ക്ക് താമസസൗകര്യം ചെയ്തതെന്ന് ആരോപിച്ച് അബ്ദുള്‍ റഹ്മാന്‍ എന്നയാളെയും അറസ്റ്റു ചെയ്തിട്ടുണ്ട്.

ദില്ലിയിലെ ജാമിയ നഗറില് ‍നിന്നാണ് ഇവരെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. നെഹ്റു പ്ലേസില്‍ ബോംബ് വയ്ക്കാന്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ പദ്ധതിയിട്ടിരുന്നതായി ഇവര്‍ പോലീസിന് മൊഴി നല്‍കി. സാജിദാണ്‌ സെന്‍ട്രല്‍ പാര്‍ക്കില്‍ ബോംബ്‌ വച്ചതെന്നു പോലീസ്‌ പറഞ്ഞു.

കഴിഞ്ഞ ദിവസം അറസ്‌റ്റിലായ മുഹമ്മദ്‌ സെയ്‌ഫ്, സീഷന്‍ എന്നിവരാണ് പ്രതികളെക്കുറിച്ച് സൂചന നല്‍കിയത്. ജാമിയ നഗര്‍ ഏറ്റുമുട്ടലിനു ശേഷം ജന്തേവാലയില്‍ ഒരു വാര്‍ത്താ ചാനലിന്‌ സീഷന്‍ അഭിമുഖം നല്‍കിയിരുന്നു. അതിനു ശേഷമാണ് ഇയാളെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തത്‌.

കര്‍ണാടകത്തില്‍ നിന്നാണ് സ്‌ഫോടനത്തിന്‌ ആവശ്യമായ വസ്‌തുക്കള്‍ എത്തിച്ചതെന്ന് സെയ്‌ഫ് വെളിപ്പെടുത്തി.

വാരാണസി സ്‌ഫോടനത്തിനു പിന്നിലും സെയ്ഫാണത്രേ. ദില്ലിയിലെ ഗഫാര്‍ മാര്‍ക്കറ്റിലെ സ്‌ഫോടനത്തിനു പിന്നിലും ഇവര്‍ തന്നെയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അറസ്റ്റിലായ മൂന്നുപേരെയും കോടതി 14 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+