കേരളത്തിലും പളളികള്‍ തകര്‍ത്തു
കൊച്ചി : നെടുമ്പാശേരിയ്ക്കടുത്ത് അകപ്പറമ്പില് രണ്ട് ക്രിസ്ത്യന് പളളികള്ക്കു നേരെ ആക്രമണം.
അകപ്പറമ്പില് സെന്റ് ഗീവര്ഗീസ് പളളി, സഫാറോഫോസ് യാക്കോബായ വലിയ പളളി എന്നിവയാണ് അക്രമികള് തകര്ത്തത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ആക്രമണം.
ഗീവര്ഗീസ് പളളിയ്ക്കു മുമ്പിലെ ക്രിസ്തു രൂപം തകര്ത്തു. ജനാലച്ചില്ലുകളും ജലവിതരണക്കുഴലുകളും അക്രമികള് നശിപ്പിച്ചു.
യാക്കോബായ പളളിയിലെ വിശുദ്ധന്റെ പട്ടു സൂക്ഷിച്ചിരുന്ന മണ്ഡപമാണ് തകര്ക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു മനോരോഗിയെ അറസ്റ്റു ചെയ്തിട്ടുണ്ട്. എന്നാല് ഇയാളല്ല അക്രമം ചെയ്തതെന്ന് പളളി അധികൃതര് ആരോപിക്കുന്നു. മന്ത്രി ശര്മ്മ സംഭവ സ്ഥലം സന്ദര്ശിച്ചു.
അക്രമത്തില് വിശ്വാസികള് പ്രകോപിതരാകരുതെന്ന് കെസിബിസി അഭ്യര്ത്ഥിച്ചു.
ബാംഗ്ലൂരിലും മൂന്നു പളളികള് തകര്ക്കപ്പെട്ടിട്ടുണ്ട്. മരിയന് പാളയത്തെ സെന്റ് ജെയിംസ് പളളി, രാജരാജേശ്വരി നഗറിലെ ജീസസ് പളളി, ബന്സാവാഡിയിലെ പളളി എന്നിവയ്ക്കു നേരെയായിരുന്നു ആക്രമണം.
സെന്റ് ജെയിംസ് പളളിയ്ക്കുളളില് കയറിയ അക്രമികള് കസേരയും മേശയും തല്ലിത്തകര്ത്തു. തുടര്ന്ന് വിശ്വാസികള് പ്രതിഷേധ പ്രകടനം നടത്തി.
ബജ്റംഗദള് സംസ്ഥാന കണ്വീനര് മഹേന്ദ്രകുമാറിന്റെ അറസ്റ്റിനെ തുടര്ന്നാണ് പളളികള്ക്കു നേരെ വീണ്ടും അക്രമം നടന്നത്. കര്ണാടകത്തില് അക്രമം വ്യാപിച്ചതിനെ തുടര്ന്ന് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications