സെസ് : സിപിഐയില്‍ പോര് കൊഴുക്കുന്നു
തിരുവനന്തപുരം : തന്റെ റിപ്പോര്ട്ട് അവഗണിച്ച് ഇടതുമുന്നണി യോഗത്തില് സെസ് വിഷയത്തില് സിപിഎമ്മിന് പിന്തുണ കൊടുത്ത സിപിഐ നേതൃത്വത്തിനെതിരെ കാനം രാജേന്ദ്രന് രംഗത്ത്.
താന് ജനറല് സെക്രട്ടറിയായ എഐടിയുസിയെ ഉപയോഗിച്ച് സെസിനെതിരെ സമരം ചെയ്യുമെന്നാണ് കാനം രാജേന്ദ്രന്റെ ഭീഷണി. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും സിപിഐ സെക്രട്ടറി വെളിയം ഭാര്ഗവനും തമ്മില് നടത്തിയ അനൗദ്യോഗിക ചര്ച്ചയെ തുടര്ന്നാണ് സെസിനെക്കുറിച്ചുളള കടുംപിടിത്തം ഉപേക്ഷിക്കാന് സിപിഐ തയ്യാറായത്.
ഇതാണ് കാനം രാജേന്ദ്രന് ഉള്പ്പെട്ട വിഭാഗത്തെ ചൊടിപ്പിച്ചത്. പ്രത്യേക സെസ് നിയമം പാസാക്കിയ ശേഷം അപേക്ഷകള് പരിഗണിച്ചാല് മതിയെന്നാണ് കാനം രാജേന്ദ്രന് കമ്മിറ്റി സിപിഐയ്ക്ക് റിപ്പോര്ട്ട് നല്കിയിരുന്നത്. എന്നാല് ഒക്ടോബര് 10നകം സംസ്ഥാനങ്ങള് അപേക്ഷ കേന്ദ്രത്തിന് സമര്പ്പിക്കേണ്ടതിനാല്, പ്രത്യേക നിയമത്തിന്റെ കാര്യം പിന്നീട് ആലോചിക്കാമെന്ന് സിപിഎം നിര്ദ്ദേശിക്കുകയായിരുന്നു.
വെളിയം ഭാര്ഗവന്റെ അസാന്നിദ്ധ്യത്തില് കെ ഇ ഇസ്മായില്, സി ചന്ദ്രന് എന്നിവരാണ് ഇടതുമുന്നണി യോഗത്തില് പങ്കെടുത്തത്. തന്റെ റിപ്പോര്ട്ട് അവഗണിച്ച് സിപിഎം നിര്ദ്ദേശത്തിന് കീഴടങ്ങുകയായിരുന്നു ഇവര് ചെയ്തതെന്നാണ് കാനം രാജേന്ദ്രന്റെ പരാതി.
സെസ് നിയമ നിര്മ്മാണത്തിന് കാലതാമസം നേരിടുമെന്ന് സര്ക്കാര് പറയുന്നത് ജനങ്ങളുടെ കണ്ണില് പൊടിയിടാനാണെന്ന് കാനം രാജേന്ദ്രന് ആരോപിച്ചു. കാളയെ അഴിച്ചു വിട്ടിട്ട് കയര് വാങ്ങാന് പോകുമ്പോലെയാണ് ഇടതുമുന്നണിയുടെ സെസ് നയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ആരോപിക്കുന്നു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications