പുനരധിവാസ പദ്ധതി അംഗീകരിച്ചില്ലെങ്കില്‍ ടാറ്റ ബംഗാള്‍ വിടും
കൊല്ക്കത്ത: സിംഗൂരിലെ കര്ഷകര്ക്കു വേണ്ടി പ്രഖ്യാപിച്ച പുതിയ പുനരധിവാസ പദ്ധതി സ്വീകരിയ്ക്കാന് വൈകുന്നത് ടാറ്റ ബംഗാള് ഉപേക്ഷിയ്ക്കുന്നതിനിടയാക്കുമെന്ന് മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ.
ടാറ്റയുടെ നാനോ ഫാക്ടറിയ്ക്കെതിരെ പ്രക്ഷോഭം നയിക്കുന്ന തൃണമൂലുമായി ചര്ച്ചകള്ക്ക് തയാറാണെന്ന് പറഞ്ഞ ബുദ്ധദേവ് പ്രതിപക്ഷ പാര്ട്ടി സമരത്തില് നിന്നും പിന്മാറണമെന്നും ആവശ്യപ്പെട്ടു.
ടാറ്റ വിട്ടുപോകാനിടയുണ്ടെന്ന കാര്യം ബംഗാള് ഗവര്ണര് ഗോപാല് കൃഷ്ണഗാന്ധിയെ മുഖ്യമന്ത്രി അറിയിക്കുകയും ചെയ്തിട്ടുണ്ട്. പദ്ധതി പ്രദേശത്തു നിന്ന് 70 ഏക്കര് ഭൂമി കര്ഷകര്ക്ക് നല്കുന്ന പദ്ധതിയാണ് ബംഗാള് സര്ക്കാര് പ്രഖ്യാപിച്ചിരുന്നത്.
ടാറ്റയുടെ നാനോ ഫാക്ടറിയ്ക്കു വേണ്ടി മറ്റു സംസ്ഥാനങ്ങള് രംഗത്തെത്തിയ സാഹചര്യത്തിലാണ് ബുദ്ധദേവ് ഇത്തരമൊരു പ്രസ്താവന പുറപ്പെടുവിച്ചിരിയ്ക്കുന്നത്.
സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിയ്ക്കുന്നതിന് വേണ്ടി പദ്ധതി വിജയകരമാക്കാന് എല്ലാവരും ഒരുമിച്ച് നില്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications