Get Updates
Get notified of breaking news, exclusive insights, and must-see stories!

ആണവക്കരാറും ചര്‍ച്ചാ വിഷയമാകും: മന്‍മോഹന്‍

ദില്ലി: യുഎസ്‌ സന്ദര്‍ശന വേളയില്‍ പ്രസിഡന്റ്‌ ബുഷുമായി ഇന്ത്യ-അമേരിക്ക ആണവക്കരാര്‍ അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ പറഞ്ഞു.

അമേരിക്ക, ഫ്രാന്‍സ്‌ എന്നീ രാജ്യങ്ങളിലേക്ക്‌ പത്ത്‌ ദിവസത്തെ സന്ദര്‍ശനത്തിനായി പുറപ്പെടും മുമ്പാണ്‌ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്‌.

ഇന്ത്യ-യുഎസ്‌ ബന്ധത്തില്‍ അടുത്തകാലത്തായി വന്‍ പരോഗതി ഉണ്ടായിട്ടുണ്ടെന്ന്‌ മന്‍മോഹന്‍ പറഞ്ഞു. തന്റെ സന്ദര്‍ശനത്തിലൂടെ കൂടുതല്‍ മേഖലകളിലേക്ക്‌ സഹകരണം വ്യാപിപ്പിയ്‌ക്കുകയാണ്‌ ലക്ഷ്യം.

ബഹിരാകാശ ഗവേഷണം, ആണവോര്‍ജ്ജം, പ്രതിരോധം എന്നീ മേഖലകളിലേക്ക്‌ കൂടി സഹകരണം വ്യാപിപ്പിയ്‌ക്കാനാണ്‌ ഉദ്ദേശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

തിങ്കളാഴ്‌ച ഉച്ച കഴിഞ്ഞാണ്‌ പ്രധാനമന്ത്രി യാത്ര തിരിയ്‌ക്കുന്നത്‌. 25ന്‌ ബുഷുമായി നടത്തുന്ന കൂടിക്കാഴ്‌ചയില്‍ ആണവക്കരാറില്‍ ഒപ്പിടുമെന്നും സൂചനയുണ്ട്‌.

26ന്‌ ഐക്യരാഷ്ട്രസഭാ ജനറല്‍ അസംബ്ലിയെ മന്‍മോഹന്‍ സിങ്‌ അഭിസംബോധന ചെയ്യും. ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ പങ്കെടുത്തതിന്‌ ശേഷം ഫ്രഞ്ച്‌ പ്രസിഡന്റ്‌ സര്‍ക്കോസിയുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തും.

ഇതിന്‌ പുറമെ പാകിസ്‌താന്‍ പ്രസിഡന്റ്‌ ആസിഫ്‌ അലി സര്‍ദാരി, ചൈനീസ്‌ പ്രധാനമന്ത്രി വെന്‍ജിയോബോ എന്നിവരുമായും അദ്ദേഹം ചര്‍ച്ച നടത്തും.

ബന്ധപ്പെട്ട വാര്‍ത്തകള്‍

മന്‍മോഹന്‍-ബുഷ്‌ കൂടിക്കാഴ്‌ച 25ന്‌





Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+