സന്തോഷ്‌ മാധവന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു
ദില്ലി: വിവാദ സ്വാമി സന്തോഷ് മാധവന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഫയലില് സ്വീകരിച്ചു.
പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസ്, സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസ് എന്നിവയില് സമര്പ്പിച്ച ജാമ്യാപേക്ഷയാണ് ജസ്റ്റിസുമാരായ അശോക് ഭാന്, വി.എസ് സിര്പ്പൂര്ക്കര് എന്നിവരടങ്ങുന്ന ബഞ്ച് ഫയലില് സ്വീകരിച്ചത്.
കേസില് എറണാകുളം സെന്ട്രല് സ്റ്റേഷന് സര്ക്കിള് ഇന്സ്പെക്ടര്ക്ക് നോട്ടീസ് അയയ്ക്കാനും കോടതി ഉത്തരവിട്ടു. നേരത്തേ സന്തോഷ് മാധവന് സമര്പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications