Get Updates
Get notified of breaking news, exclusive insights, and must-see stories!

വടിവേലുവിന്റെ വീട് ആക്രമിച്ചു; വിജയകാന്തിനെതിരെ കേസ്

ചെന്നൈ: തമിഴ്‌ ചലച്ചിത്ര നടന്‍ വടിവേലുവിന്റെ വീടിന്‌ നേരെ അജ്ഞാത സംഘം ആക്രമണം നടത്തി. സാലിഗ്രാമത്തിലുള്ള വീട്ടില്‍ ഞായറാഴ്‌ച രാവിലെയാണ്‌ ആക്രമണമുണ്ടായത്‌.

വീടിന്‌ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ എറിഞ്ഞുടച്ച അക്രമികള്‍ വീടിന്റെ ജനല്‍പാളികളും ഫര്‍ണിച്ചറുകളും അടിച്ചു തകര്‍ത്തു. നാല്പതോളം വരുന്ന അക്രമി സംഘം ബൈക്കുകളിലാണ്‌ എത്തിയത്‌.

സംഭവ സമയത്ത്‌ വടിവേലുവും കുടുംബവും വീടിന്‌ മുകളിലത്തെ നിലയിലായിരുന്നു. അക്രമി സംഘം ആദ്യം വാച്ച്‌മാനെ ആക്രമിയ്‌ക്കുകയും വടിവേലുവിനോട്‌ താഴേക്ക്‌ ഇറങ്ങിവരാന്‍ ആവശ്യപ്പെടുകയും ചെയ്‌തു.

സംഭവം നടന്നയുടന്‍ വടിവേലു വിരുംഗപാക്കം പോലീസില്‍ പരാതി നല്‌കി. പോലീസ്‌ എത്തിയപ്പോഴേക്കും അക്രമി സംഘം രക്ഷപ്പെട്ടിരുന്നു. ആക്രമണത്തില്‍ വടിവേലുവിനും കുടുംബത്തിനും അപകടമൊന്നുമുണ്ടായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട്‌ പോലീസ്‌ രണ്ടു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌.

നടന്‍ വിജയകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ഡിഎംഡികെ പ്രവര്‍ത്തകരാണ്‌ അക്രമത്തിന്‌ പിന്നിലെന്നാണ്‌ പോലീസിന്റെ നിഗമനം. പാര്‍ട്ടി നേതാവായ വിജയകാന്തിനും 40 പേര്‍ക്കുമെതിരെ പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌.

വിജയകാന്തും വടിവേലുവും തമ്മിലുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്ന്‌ കുറച്ചു നാള്‍ മുമ്പ്‌ വടിവേലുവിന്റെ വീടിനു നേരെ ആക്രമണം നടന്നിരുന്നു.

ഇതേ തുടര്‍ന്ന്‌ ഏറെ നാള്‍ അദ്ദേഹത്തിന്റെ വീടിന്‌ പോലീസ്‌ കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്‌തിരുന്നു. ഇത്‌ സംബന്ധിച്ച കേസ്‌ കോടതി തിങ്കളാഴ്‌ച പരിഗണിയ്‌ക്കാനിരിക്കെയാണ്‌ വീണ്ടും ആക്രമണം നടന്നിരിയ്‌ക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+