അഭയ കേസ്‌: സിബിഐ രണ്ടാഴ്‌ചയ്‌ക്കകം അപ്പീല്‍ നല്‍കും
കൊച്ചി: സിസ്റ്റര് അഭയ കൊലക്കേസില് ഹൈക്കോടതി വിധിയ്ക്കെതിരെ സുപ്രീം കോടതിയില് അപ്പീല് നല്കാന് സിബിഐ തീരുമാനിച്ചു.
രണ്ടാഴ്ചയ്ക്കുള്ളില് അപ്പീല് ഫയല് ചെയ്യുമെന്ന് സിബിഐ വൃത്തങ്ങള് അറിയിച്ചു. സെപ്റ്റംബര് 4ന് കേസ് പരിഗണിച്ചപ്പോള് ജസ്റ്റിസ് വി.രാം കുമാര് സിബിഐയ്ക്കെതിരെ നടത്തിയ പ്രതികൂല പരാമര്ശങ്ങള് റദ്ദാക്കാനാണ് പ്രധാനമായും അപ്പീല് നല്കുക.
അന്ന് കേസന്വേഷണത്തില് നിന്നും സിബിഐയുടെ ദില്ലി യൂണിറ്റിനെ മാറ്റി കൊച്ചി യൂണിറ്റിന് അന്വേഷണച്ചുമതല നല്കാനും കോടതി നിര്ദ്ദേശിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് അടുത്തിടെ സിബിഐയ്ക്കെതിരെ കോടതി രൂക്ഷമായ വിമര്ശനമാണ് നടത്തിയത്.
രണ്ട് വൈദികരെയും ഒരു കന്യാസ്ത്രീയെയും നാര്കോ പരിശോധനയ്ക്ക് വിധേയമാക്കിയത് സംബന്ധിച്ചാണ് പ്രധാനമായും വിമര്ശനമുണ്ടായത്. സിബിഐ കള്ളം പറയുകയാണെന്ന് വരെ കോടതി നിരീക്ഷിച്ചിരുന്നു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications