ഗോള്‍ഫ്‌ കേസ്‌:‌ വിധി പ്രസ്‌താവന പൂര്‍ത്തിയായില്ല
കൊച്ചി: ഗോള്ഫ് ക്ലബ് കേസില് വിധി പ്രസ്താവന പൂര്ത്തിയായില്ല. ക്ലബ് സര്ക്കാര് ഏറ്റെടുത്തതിനെ ചോദ്യം ചെയ്ത് കൊണ്ട് സമര്പ്പിച്ച രണ്ട് ഹര്ജികളിലാണ് വിധി പറയേണ്ടിയിരുന്നത്.
ക്ലബ് ലൈസന്സിന് ഭരണഘടനാ സാധുതയില്ലെന്നും ലൈസന്സ് വ്യവസ്ഥകള് ലംഘിച്ചതിനെ തുടര്ന്നാണ് ക്ലബ് ഏറ്റെടുത്തതുമെന്നായിരുന്നു സര്ക്കാര് ഹൈക്കോടതിയില് വാദിച്ചിരുന്നത്.
ലൈസന്സിന് നിയമസാധുതയില്ലെന്നും കരാര് ലംഘനങ്ങള് പോലയുള്ള കാര്യങ്ങള് സിവില് കോടതിയാണ് പരിശോധിയ്ക്കേണ്ടതെന്നും അതിനാല് റിട്ട് ഹര്ജി നിലനില്ക്കില്ലെന്നും സര്ക്കാര് അഭിഭാഷകന് വാദിച്ചു.
അതെ സമയം സര്ക്കാര് ലൈസന്സോടെയാണ് ക്ലബ് പ്രവര്ത്തിയ്ക്കുന്നതെന്നും ലൈസന്സ് വ്യവസ്ഥകള് ലംഘിച്ചിട്ടില്ലെന്നുമായിരുന്നു ക്ലബ് ഭാരവാഹികളുടെ വാദം.
നേരത്തെ മന്ത്രിസഭാ തീരുമാന പ്രകാരം സര്ക്കാര് ഏറ്റെടുത്ത ക്ലബ് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില് തിരികെ നല്കിയിരുന്നു.
പരിമിതമായ ലൈസന്സ് അധികാരമേ ക്ലബിനുള്ളുവെന്നും ക്ലബിന് നിയമപരമായ സാധുതയുള്ള കരാറില്ലെന്നും തിങ്കളാഴ്ച വായിച്ച വിധിയുടെ ആദ്യ ഭാഗത്തിലുണ്ട്.
സുദീര്ഘമായ വിധി പ്രഖ്യാപനം ജസ്റ്റിസ് വി.വി ഗിരി മൂന്ന് മണിയോടെയാണ് വായിക്കാനാരംഭിച്ചത്. വിധി പ്രഖ്യാപനം ചൊവ്വാഴ്ച രാവിലെ 10.15ന് തുടരും.
ബന്ധപ്പെട്ട വാര്ത്തകള്
ഗോള്ഫ് ക്ലബ് കേസില് തിങ്കളാഴ്ച വിധി പറയും
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications