ഗോള്‍ഫ്‌ കേസില്‍ ഇന്ന്‌ വിധി
കൊച്ചി: ഏറെ കോളിളക്കം സൃഷ്ടിച്ച തിരുവനന്തപുരത്തെ ഗോള്ഫ് ക്ലബ് കേസില് ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും.
ക്ലബ് സര്ക്കാര് ഏറ്റെടുത്തതിനെ ചോദ്യം ചെയ്ത് കൊണ്ട് സമര്പ്പിച്ച ഒരു കൂട്ടം ഹര്ജികളുടെ വാദം കഴിഞ്ഞ ദിവസം പൂര്ത്തിയായിരുന്നു. ജസ്റ്റിസ് വി. ഗിരിയാണ് വാദം കേള്ക്കുന്നത്.
ലൈസന്സ് വ്യവസ്ഥകള് ലംഘിച്ച് കൊണ്ട് പ്രവര്ത്തിയ്ക്കുന്ന ക്ലബ് ഏറ്റെടുക്കാന് അധികാരമുണ്ടെന്നാണ് സര്ക്കാരിന്റെ വാദം.
പൈതൃക മന്ദിരത്തില് വിദേശമദ്യ ബാര് തുടങ്ങുകയും സിനിമാ ഷൂട്ടിംഗിന് അനുമതി നല്കുകയും ചെയ്തത് ലൈസന്സ് വ്യവസ്ഥകളുടെ ലംഘനമാണെന്ന് സര്ക്കാര് അഭിഭാഷകന് ചൂണ്ടിക്കാട്ടി.
വസ്തു ഉടമയായ സര്ക്കാര് സ്ഥലം തിരിച്ചെടുത്താല് അത് തിരിച്ചു കിട്ടാനായി ക്ലബിന് അവകാശവാദം ഉന്നയിക്കാന് കഴിയില്ലെന്നും സര്ക്കാര് വാദിച്ചു.
ബന്ധപ്പെട്ട വാര്ത്തകള്
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications