Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാവലിന് കേസ് ഡയറി ഹാജരാക്കി

ലാവലിന്‍ കേസ്‌ ഡയറി ഹാജരാക്കി

കൊച്ചി: എസ്‌എന്‍സി ലാവലിന്‍ കേസന്വേഷണം സംബന്ധിച്ച കേസ്‌ ഡയറി സിബിഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

കേസില്‍ ചൊവ്വാഴ്‌ച കോടതി വിശദമായ വാദം കേള്‍ക്കും. ഹൈക്കോടതി രജിസ്‌ട്രാര്‍ മുമ്പാകെയാണ്‌ അന്വേഷണ ഡയറി സമര്‍പ്പിച്ചത്‌. കേസന്വേഷവുമായി ബന്ധപ്പെട്ട്‌ മറ്റ്‌ പ്രധാന രേഖകള്‍ സിബിഐയുടെ കൊച്ചി ഓഫീസില്‍ സൂക്ഷിയ്‌ക്കും .

11.05 AM

ലാവലിന്‍ അന്വേഷണ ഡയറി തിങ്കളാഴ്ച ഹാജരാക്കും

കൊച്ചി: പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെട്ട എസ്‌എന്‍സി ലാവലിന്‍ കേസന്വേഷണം സംബന്ധിച്ച കേസ്‌ ഡയറി സിബിഐ തിങ്കളാഴ്‌ച ഹൈക്കോടതിയില്‍ ഹാജരാക്കും.

സിബിഐ അന്വേഷണം ഏറ്റെടുത്തത്‌ മുതല്‌ക്കുള്ള രേഖകളാണ്‌ ഹൈക്കോടതിയില്‍ സമര്‍പ്പിയ്‌ക്കുക.

കേസന്വേഷണം പൂര്‍ത്തിയാക്കാനായി ആറുമാസത്തെ സമയം കൂടി അനുവദിയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ സിബിഐ ഹൈക്കോടതിയില്‍ അപേക്ഷ നല്‌കിയിരുന്നു. എന്നാല്‍ കോടതി ഇത്‌ അനുവദിച്ചില്ല.

ഇത്‌ കൂടാതെ അന്വേഷണ പുരോഗതിയില്‍ അതൃപ്‌തി രേഖപ്പെടുത്തുകയും കേസന്വേഷണം സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനും കോടതി ആവശ്യപ്പെടുകയായിരുന്നു.

ഹൈക്കോടതി രജിസ്‌ട്രാര്‍ക്ക്‌ കൈമാറുന്ന രേഖകള്‍ കോടതി വിശദമായി പരിശോധിച്ചതിന്‌ ശേഷം മാത്രമെ കേസന്വേഷണത്തിനായി കൂടുതല്‍ സമയം അനുവദിയ്‌ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂ. കേസില്‍ ചൊവ്വാഴ്‌ച കോടതി വിശദമായ വാദം കേള്‍ക്കും.

09:54 AM

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+