പിണറായി നെടുമ്പാശേരി സന്ദര്‍ശിച്ചു
നെടുമ്പാശേരി: സമീപകാലത്ത് ക്രൈസ്തവ ദേവാലയങ്ങള്ക്കെതിരെ ഒറീസയിലും കര്ണാടകയിലും അരങ്ങേറിയ അക്രമങ്ങളുടെ ചെറുപതിപ്പാണ് നെടുമ്പാശേരിയില് നടന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു.
ആക്രമിയ്ക്കപ്പെട്ട പള്ളികള് സന്ദര്ശിച്ചതിന് ശേഷം മാധ്യമ പ്രവര്ത്തകരോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
നെടുമ്പാശേരിയില് നടന്നത് മതനിരപേക്ഷത ഉയര്ത്തിപ്പിടിയ്ക്കുന്നവര്ക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. രാജ്യമൊട്ടാകെ സംഘപരിവാര് സംഘടനകള് ക്രൈസ്തവര്ക്കെതിരെ കലാപം നടത്തുകയാണ്.
ഇത്തരക്കാരെ സംരക്ഷിയ്ക്കുന്ന മറ്റു സംസ്ഥാനങ്ങളെ പോലെയല്ല കേരളമെന്നും പിണറായി പറഞ്ഞു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications