Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂമി ഏറ്റെടുക്കലിനെതിരെ വിഴിഞ്ഞത്ത്‌ റോഡ്‌ ഉപരോധം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയ്‌ക്കായി ഭൂമി ഏറ്റെടുക്കുന്നതിന്‌ സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം പിന്‍വലിയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ ജനകീയ പ്രതിരോധ സമിതി പ്രവര്‍ത്തകരുടെ റോഡ്‌ ഉപരോധ സമരം.

കാഞ്ഞിരംകുളം ചപ്പാത്ത്‌, മുക്കോല, കോവളം വെങ്ങാലൂര്‍ എന്നിവിടങ്ങളിലെ റോഡുകളിലാണ്‌ ഉപരോധ സമരം സംഘടിപ്പിച്ചിരിയ്‌ക്കുന്നത്‌.

കാഞ്ഞിരംകുളത്ത്‌ സമരക്കാരിലൊരാള്‍ ആത്മഹത്യ ഭീഷണി മുഴക്കി. ഉപരോധ സമരം വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ ഒരു കെട്ടിടത്തിന്‌ മുകളില്‍ കയറി നിന്നാണ്‌ ഇയാള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്‌.പ്രദേശത്ത്‌ കനത്ത പോലീസ്‌ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

അതെ സമയം ജനകീയ പ്രതിരോധ സമിതിയ്‌ക്കെതിരെ സിപിഎം പ്രാദേശിക നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്‌. പദ്ധതിയ്‌ക്ക്‌ തുരങ്കം വെയ്‌ക്കാന്‍ ഭൂമാഫിയയും റിസോര്‍ട്ട്‌ ഉടമകളും ശ്രമിയ്‌ക്കുന്നുവെന്നാണ്‌ സിപിഎം നേതൃത്വത്തിന്റെ ആരോപണം.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+