മുലപ്പാലുപയോഗിച്ചുള്ള വിഭവങ്ങള്‍ക്ക്‌ വിലക്ക്‌
ജനീവ: മനുഷ്യന്റെ പാല് ഉപയോഗിച്ച് വിശേഷ വിഭവങ്ങള് ചെയ്ത് വില്പ്പനയ്ക്കൊരുങ്ങുന്നുവെന്ന സ്വിറ്റ്സര്ലാന്റ് സ്വദേശിയായ പാചകവിദഗ്ധന്റെ പ്രഖ്യാപനം വിവാദത്തില്.
വിന്റര്തര് റിസോര്ട്ടിലെ സ്റ്റോര്ച്ചന് റസ്റ്റോറന്റിന്റെ ഉടമയാണ് മീറ്റ് സ്റ്റൂ, പലിവിധം സൂപ്പുകള് എന്നിവ 75 ശതമാനം മുലപ്പാലുപയോഗിച്ച് നിര്മ്മിച്ച് വിതരണം ചെയ്യുമെന്ന് പരസ്യം ചെയ്തത്. ഇതിനായി മുലപ്പാല് വിലയ്ക്കെടുക്കുമെന്ന് അറിയിച്ചുകൊണ്ട് ഇയാള് പരസ്യം പ്രസിദ്ധീകരിയ്ക്കുകയും ചെയ്തിരുന്നു.
ഈ പരസ്യം പുറത്തുവന്നതോടെയാണ് പ്രശ്നം വിവാദമായത്. ഇത് ധാര്മ്മികതയെ ചോദ്യം ചെയ്യുന്ന പ്രശ്നമാണെന്നാണ് അധികൃതര് പറയുന്നത്. മാത്രല്ല ആട്, പശു എന്നിവയുടെ പാല് വില്പ്പന നടത്തുന്നതുപോലെ പോലെ മനുഷ്യരുടെ പാല് വില്പ്പനനടത്തുന്ന ഗണത്തില് പെടുത്തിയിട്ടില്ലെന്നും ഇവര് വാദിക്കുന്നു.
ഈ ശ്രമം നിയമവിരുദ്ധമാണെന്നും ഇയാള്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സൂറിച്ചിലെ ഫുഡ് ഇന്സ്പെക്ടര്മാര് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. മാത്രമല്ല ഇത്തരത്തിലുള്ള ഭക്ഷ്യ വിഭവങ്ങള് നിര്മ്മിയ്ക്കുന്നതും വില്ക്കുന്നതും നിരോധിച്ചിരിക്കുകയാണെന്നും അധികൃതര് അറിയിച്ചിട്ടുണ്ട്












Click it and Unblock the Notifications