ബിന്‍ ലാദന്റെ അറബ്‌ കവിതകള്‍ ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന്‌ റിപ്പോര്‍ട്ട്‌
ലണ്ടന്: തീവ്രവാദ സംഘടനയായ അല്ഖ്വയ്ദയുടെ നേതാവ് ഒസാമ ബിന്ലാദന് ഒരു കവിഹൃദയമുണ്ടെന്ന് പറഞ്ഞാല് ആര്ക്കെങ്കിലും അത് വിശ്വസിക്കാന് കഴിയുമോ എന്നാല് ഒസാമയൊരു കവിയാണ്.
ലണ്ടനിലെ സണ്ഡേ ടൈംസ് പത്രത്തിലാണ് ഈ വാര്ത്ത വിന്നിരിക്കുന്നത്. വിവാഹച്ചടങ്ങുകളിലും മറ്റും താന് രചിച്ച കവിതകള് അദ്ദേഹം ഹൃദ്യമായി ആലപിച്ചിരുന്നതായും പറയുന്നു. അമേരിക്കന് ഇന്റലിജന്സാണ് ഇക്കാര്യം കണ്ടെത്തിയത്.
ഒസാമ കവിത ചൊല്ലുന്നതിന്റെ ദൃശ്യങ്ങള് അഫ്ഗാനിസ്താനില് നിന്നും പിടികൂടിയ ചില വീഡിയോകളിലുണ്ടെന്ന് ഇന്റലിജന്സ് വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് പത്രം റിപ്പോര്ട്ട് ചെയ്യുന്നു. യുഎസ് സേനയുടെ കണ്ണുംവെട്ടിച്ച് തീവ്രവാദ പ്രവര്ത്തനങ്ങള്ക്ക് നിര്ദ്ദേശം നല്കി ഒളിവില്ക്കഴിയുന്ന ഒസാമയുടെ അറബ് കവിതകള് വൈകാതെ പ്രസിദ്ധീകരണത്തിനെത്തുമെന്നും റിപ്പോര്ട്ടിലുണ്ട്.
യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്ണിയയില് അറബ് കവിതകളെക്കുറിച്ച് പഠിപ്പിക്കുന്ന പ്രൊഫസര് ഫ്ളാഗ് മില്ലര് ലാദന്റെ കവിതകളെ പഠന വിധേയമാക്കിയിട്ടുണ്ട്. ഭാഷയിലും താളത്തിലും കൃത്യത പാലിച്ച് കവിതയെഴുതാന് കഴിവുള്ള ഒരു നല്ല കവിയാണ് ലാദനെന്നാണ് മില്ലര് പറയുന്നത്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications