Get Updates
Get notified of breaking news, exclusive insights, and must-see stories!

പണത്തിന്‌ പകരം നഗ്നനൃത്തം ചെയ്യാന്‍ ആവശ്യപ്പെട്ട അഭിഭാഷകന്‌ സസ്‌പെന്‍ഷന്‍

ചിക്കാഗോ: നിയമസഹായം തേടിയെത്തിയ നര്‍ത്തകിയില്‍ നിന്നും ഫീസ്‌ പണമായി വാങ്ങുന്നതിന്‌ പകരം നഗ്നനൃത്തം ചെയ്യിച്ച അഭിഭാഷകനെ ജോലിയില്‍ നിന്നും സസ്‌പെന്റ്‌ ചെയ്‌തു.

അഭിഭാഷകനായ സ്‌കോട്ട്‌ റോബര്‍ട്ട്‌ ഇര്‍വിനെ ഇല്ലിനോയിസ്‌ അറ്റോര്‍ണി രജിസ്‌ട്രേഷന്‍ ആന്റ്‌ ഡിസിപ്ലിനറി കമ്മീഷനാണ്‌ ജോലിയില്‍ നിന്നും താല്‍ക്കാലികമായി പുറത്താക്കിയത്‌. 15 മാസമാണ് സസ്‌പെന്‍ഷന്‍ കാലാവധി.

വടക്കന്‍ ഇല്ലിനോയിസിലെ ഡെക്കല്‍ബ്‌ നഗരത്തിലാണ്‌ റോബര്‍ട്ട്‌ അഭിഭാഷകനായി പ്രവര്‍ത്തിച്ചിരുന്നത്‌. ഫീസ്‌ പണമായി നല്‍കുന്നതിന്‌ പകരം തനിയ്‌ക്കുമുന്നില്‍ നഗ്നനൃത്തം നടത്തിയാല്‍ മതിയെന്ന്‌ റോബര്‍ട്ട്‌ ആവശ്യപ്പെടുകയും നിയമസഹായം തേടിയെത്തി സ്‌ത്രീ ഇക്കാര്യം സമ്മതിയ്‌ക്കുകയുമായിരുന്നുവെന്നാണ്‌ കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്‌.

ഏകദേശം 534 ഡോളറിന്‌ പകരമായാണത്രേ ഇയാള്‍ സ്‌ത്രീയുടെ നഗ്നനൃത്തത്തിന്‌ ആവശ്യപ്പെട്ടത്‌. ഒടുവില്‍ ഈ സ്‌ത്രീതന്നെയാണ്‌ റോബര്‍ട്ടിനെതിരെ പരാതിയുമായി പൊലീസിന്‌ മുന്നിലെത്തിയത്‌. 2002ലായിരുന്നു ഇവര്‍ തന്റെ അഭിഭാഷകനെതിരെ പരാതി നല്‍കിയത്‌.

ധാരണപ്രാകാരം നഗ്നനൃത്തമാടുന്നതിനിടയില്‍ റോബര്‍ട്ട്‌ തന്റെ ശരീരത്തില്‍ സ്‌പര്‍ശിക്കാന്‍ ശ്രമിക്കുകയും തന്നോട്‌ മോശമായി പെരുമാറുകയും ചെയ്‌തുവെന്നായിരുന്നു സ്‌ത്രീയുടെ പരാതി. എന്നാല്‍ ഈ ആരോപണങ്ങള്‍ റോബര്‍ട്ട്‌ നിഷേധിച്ചിരുന്നെങ്കിലും കമ്മീഷന്റെ വിധി ഇയാള്‍ക്കെതിരാകുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+