മിനി സ്‌കേര്‍ട്ട്‌ ധരിക്കുന്നത്‌ തുണിയുടുക്കാത്തതിന്‌ തുല്യമാണെന്ന്‌ മന്ത്രി
കംപാല(ഉഗാണ്ട): സ്ത്രീകള് മിനി സ്കേര്ട്ട് ധരിച്ച് പുറത്തിറങ്ങി നടക്കുന്നതുകൊണ്ടാണ് വാഹനാപകടങ്ങള് കൂടുതലാകുന്നതെന്ന് ഉഗാണ്ടയിലെ സാംസ്കാരിക മന്ത്രി നസ്ബാ ബുട്ടൂറോ.
മിനി സ്കേര്ട്ട് ധരിച്ച് നടക്കുന്നത് നഗ്നയായി നടക്കുന്നതിന് തുല്യമാണെന്നും മന്ത്രി പറയുന്നു. ഇത്തരത്തില് വസ്ത്രം ധരിച്ച സ്ത്രീകളെ കാണുമ്പോള് ഡ്രൈവര്മാരായ പുരുഷന്മാര്ക്ക് ശ്രദ്ധ തെറ്റുന്നുവെന്നും അത് വാഹനാപകടങ്ങള്ക്ക് കാരണമാകുന്നുവെന്നുമാണ് മന്ത്രിയുടെ വാദം.
തന്റെ രാജ്യത്തെ ആളുകള്ക്ക് ചില മാനസിക പ്രശ്നങ്ങളുണ്ടെന്നും അതാണ് മിനി സ്കേര്ട്ട് ധരിച്ച പെണ്ണുങ്ങളെക്കാണുമ്പോള് നിയന്ത്രണം വിടുന്നതെന്നും അദ്ദേഹം പറഞ്ഞുകളഞ്ഞു. ഇത്രയേറെ പ്രശ്നങ്ങള്ക്ക് കാരണമാവുന്ന മിനി സ്കേര്ട്ടിന് നിയമപ്രകാരം നിരോധനം ഏര്പ്പെടുത്താനാണ് മന്ത്രി ആലോചിക്കുന്നതത്രേ.
എന്നാല് മന്ത്രിയടെ ഈ ആലോചന രാജ്യത്തെ സ്ത്രീകള്ക്ക് അത്രകണ്ട് രസിച്ചിട്ടില്ല. ആഫ്രിക്കന് സംസ്കാരം സംരക്ഷിക്കാന് തങ്ങള്ക്കറിയാമെന്നും ഇഷ്ടമുള്ള വേഷം ധരിക്കാനുള്ള അവകാശം തങ്ങള്ക്കുണ്ടെന്നുമാണ് സ്ത്രീകളുടെ വാദം. ഈ വര്ഷമാദ്യം കംപാലയിലെ ഒരു സര്വ്വകലാശാല മിനി സ്കേര്ട്ട് ധരിക്കുന്നതിന് നിരോധനം ഏര്പ്പെടുത്തിയിരുന്നു.












Click it and Unblock the Notifications