കിങ്‌ഫിഷറില്‍ നിന്നും 300 ജീവനക്കാരെ പിരിച്ചു വിട്ടു
ദില്ലി: രാജ്യത്തെ പ്രമുഖ സ്വകാര്യ വിമാനകമ്പനിയായ യുബി ഗ്രൂപ്പിന്റെ കിങ്ഫിഷര് എയര്ലൈന്സ് 300 ജീവനക്കാരെ കുറച്ചു.
വ്യോമഗതാഗത മേഖല നേരിടുന്ന പ്രതിസന്ധി അതിജീവിയ്ക്കാനാണ് പിരിച്ചുവിടലെന്നാണ് മാനേജ്മെന്റ് വിശദീകരണം. അധികമുള്ള വിമാനങ്ങള് തിരിച്ചു നല്കാനും മദ്യരാജാവ് വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കമ്പനി നടപടി ആരംഭിച്ചിട്ടുണ്ട്.
പ്രതികൂല സാഹചര്യങ്ങള് നേരിടാനായി വിവിധ പുനക്രമീകരണ നടപടികള് സ്വീകരിയ്ക്കുകയും കമ്പനി പ്രവര്ത്തനം കാര്യക്ഷമമാക്കാനുമുള്ള നടപ
ടികള് സ്വീകരിച്ചിട്ടുണ്ടെന്ന് കിങ്ഫിഷര് എയര്ലൈന്സ് വക്താക്കള് അറിയിച്ചു.ഇതിന്റെ ഭാഗമായാണ് 300 ജീവനക്കാരെ ഒഴിവാക്കാനുള്ള തീരുമാനമെടുത്തത്.
സിപ്ലിഫൈ ഡക്കാന് ലയനത്തെ തുടര്ന്ന് റൂട്ടുകള് പുനക്രമീകരിച്ചപ്പോള് അധികവിമാനങ്ങള് പാട്ടത്തിന് നല്കിയ കമ്പനികള്ക്ക് തിരിച്ചു കൊടുത്തിട്ടുണ്ട്.
പുനക്രമീകരണ നടപടികള് സ്വീകരിച്ചപ്പോള് അധികമെന്ന് കണ്ട ജീവനക്കാരുമായി ചര്ച്ച നടത്തി അര്ഹമായ നഷ്ടപരിഹാരം നല്കിയാണ് തുടര് നടപടികളെടുത്തതെന്നും കമ്പനി വക്താവ് അവകാശപ്പെട്ടു.












Click it and Unblock the Notifications