സോഫ്‌റ്റ്‌വേര്‍ കോപ്പിയടി തടയാനായി ഇളവുകളുമായി മൈക്രോസോഫ്‌റ്റ്‌
ബെയ്ജിങ്: സോഫ്റ്റ്വേറുകള് കോപ്പിയടിക്കുന്നത് വഴിയുണ്ടാകുന്ന നഷ്ടം ഒഴിവാക്കാനായി പ്രമുഖ സോഫ്റ്റ്വേര് കമ്പനിയായ മൈക്രോസോഫ്റ്റ് കോര്പ്പറേഷന് അടവുകളുമായി രംഗത്ത്.
അനധികൃത സോഫ്റ്റ്വേര് വ്യാപനം തടയുന്നതിനായി ഇളവുകള് നല്കുകയെന്നതാണ് മൈക്രോസോഫ്റ്റ് കണ്ടെത്തിയ തന്ത്രം. ചൈനയിലാണ് മൈക്രോസോഫ്റ്റ് ഈ അടവ് പയറ്റാനൊരുങ്ങുന്നത്.
ഓഫീസ് 2007 ഹോം ആന്റ് സ്റ്റുഡന്റ് എഡിഷന് 70 ശതമാനം വരെ വിലയിളവ് നല്കിയാണ് സോഫ്റ്റ്വേര് കോപ്പിയടി തടയാന് മൈക്രോസോഫ്റ്റ് ശ്രമിക്കുന്നത്. ഇതോടെ 102 ഡോളര് വിലയുള്ള ഓഫീസ് 2007 ചൈനയില് വെറും 29 ഡോളറിന് ലഭ്യമാകും. വിലയിളവ് തിങ്കളാഴ്ചമുതല് ചൈനയില് പ്രാബല്യത്തില് വന്നു.
2007 മാത്രമായി അമേരിക്കയിലെ സംഗീത, സിനിമാ, പുസ്തക രംഗത്ത് സോഫ്റ്റ് വേറുകളുടെ അനധികൃത പകര്പ്പിലൂടെ ചൈനയില് 350 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ഈ നഷ്ടത്തില് കൂടുതല് സംഭവിച്ചത് മൈക്രോസോഫ്റ്റിനാണ്. 2001ലുണ്ടായ നഷ്ടത്തിന്റെ ഇരട്ടിയാണ് 2007ല് ഉണ്ടായത്.
വെറും 1.50 ഡോളന് മൈക്രോസോഫ്റ്റ് ഓഫീസ് സോഫ്റ്റ് വേര് ചൈനയില് ലഭ്യമാകുന്ന സ്ഥിതി വന്നതോടെയാണ് നിയമപരമായി ഇളവുകള് നല്കുന്നതിനെക്കുറിച്ച് മൈക്രോസോഫ്റ്റ് ആലോചിച്ചത്. മൈക്രോസോഫ്റ്റ് സോഫ്റ്റ്വേറുകള് അനധികൃതമായി ഡൗണ് ലോഡ് ചെയ്യാന് വഴിയൊരുക്കിയ ടൊമാറ്റോ ഗാര്ഡന് എന്ന വെബ് സൈറ്റിനെതിരെ ഓഗസ്റ്റില് പൊലീസ് നടപടിയെടുത്തിരുന്നു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications