എണ്ണ വിലയില്‍ റെക്കോര്‍ഡ് വര്‍ദ്ധ
ന്യൂയോര്ക്ക്: അന്താരാഷ്ട്ര വിപണിയില് അസംസ്കൃത എണ്ണ വിലയില് വന് ചാഞ്ചാട്ടം.
ബാരലിന് 16.37 ഡോളര് വര്ദ്ധിച്ച് 120.92 ഡോളറിനാണ് ന്യൂയോര്ക്ക് വിപണിയില് തിങ്കളാഴ്ച വ്യാപാരം നടന്നത്.
ചരിത്രത്തിലാദ്യമായാണ് എണ്ണ വിലയില് ഒറ്റ ദിവസം കൊണ്ട് ഇത്ര വലിയ ചാഞ്ചാട്ടം ഉണ്ടാകുന്നത്. 91 ഡോളര് നിരക്കിലാണ് കഴിഞ്ഞയാഴ്ച എണ്ണ വ്യാപാരം നടന്നത്.
പ്രതിസന്ധിയിലായ സാമ്പത്തിക സ്ഥാപനങ്ങളെ രക്ഷിയ്ക്കാന് അമേരിക്കന് സര്ക്കാര് നേരിട്ട് രംഗത്തെത്തിയതും ഡോളറിന്റെ മൂല്യത്തകര്ച്ചയുമാണ് ഈ റെക്കോര്ഡ് വില വര്ദ്ധവിന് കാരണം.
പ്രധാന കറന്സികളുമായുള്ള വിനിമയ നിരക്കില് 1.4 ശതമാനം ഇടിവാണ് ഡോളറിനുണ്ടായിരിക്കുന്നത്.












Click it and Unblock the Notifications