ഉത്തര്ഖണ്ഡില് വൈദികനും വനിതയും കൊല്ലപ്പെട്ടു
ദില്ലി: ഉത്തരഖണ്ഡിലെ ഡെറാഡൂണിലെ സമര്‍പ്പണാലയ ആശ്രമത്തിലെ വൈദികനെയും പ്രാര്‍ഥനയ്‌ക്കെത്തിയ മലയാളി യുവതിയെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.
ആശ്രമം ഡയറക്ടര്‍ ആസ്‌തേയ സ്വാമി എന്നു വിളിയ്‌ക്കുന്ന സാമുവല്‍ ഫ്രാന്‍സിസ് (60), മേഴ്‌സി (25) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ദില്ലി ലക്ഷ്‌മി നഗര്‍ സ്വദേശിയായ മേഴ്‌സിയുടെ മാതാവ് മലയാളിയാണ്.
ഡെറാഡൂണ്‍-വികാസ് നഗര്‍ ഹൈവേയിലാണ് സമര്‍പ്പണാലയ ആശ്രമം സ്ഥിതി ചെയ്യുന്നത്. ആസ്‌തേയ സ്വാമിയുടെ മൃതദേഹം പ്രാര്‍ഥനാ മുറിയില്‍ കെട്ടിത്തൂക്കിയ നിലയിലും മേഴ്‌സിയുടെ മൃതദേഹം ആശ്രമത്തിന്റെ തൊട്ടടുത്തുള്ള ഗോഡൗണില്‍ നിന്നുമാണ് കണ്ടെടുത്തത്.
സ്വാമിയെ ധരിച്ചിരുന്ന ഷാളു കൊണ്ട് കഴുത്ത് ഞെരിച്ച് കൊന്നതിന് ശേഷം കെട്ടിത്തൂക്കിയതാകാമെന്നാണ് പോലീസ് കരുതുന്നത്. മേഴ്‌സിയുടെ ശരീരത്തില്‍ കത്തി കൊണ്ട് വരഞ്ഞ പാടുകളുണ്ട്. ശനിയാഴ്‌ച രാത്രി രണ്ട് കൊലകളും നടന്നതെന്നാണ് പോലീസിന്റെ നിഗമനം.
ആശ്രമത്തിലെ സുരക്ഷാ ജീവനക്കാരാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഉന്നത പോലീസ് സംഘം സംഭവ സ്ഥലം സന്ദര്‍ശിച്ചു. പതിമൂന്ന് വര്‍ഷം മുമ്പാണ് സ്വാമി ഇവിടെ ആശ്രമം സ്ഥാപിച്ചിരുന്നത്. ധ്യാനത്തിനും കൗണ്‍സിലിങിനും വേണ്ടിയുള്ള പ്രത്യേക കേന്ദ്രമായാണ് സമര്‍പ്പണാലയം അറിയിപ്പെട്ടിരുന്നത്.
എല്ലാ മത വിഭാഗങ്ങളില്‍പ്പെട്ടവരും ഇവിടെ സന്ദര്‍ശിയിയ്‌ക്കാറുണ്ടായിരുന്നു. ആശ്രമത്തിന് മുമ്പില്‍ സ്ഥിതി ചെയ്‌തിരുന്ന കുരിശ് മാറ്റി സ്ഥാപിയ്‌ക്കണമെന്നാവശ്യപ്പെട്ട് വിഎച്ച്‌പി പ്രവര്‍ത്തകര്‍ കുറച്ച് നാള്‍ മുമ്പ് പ്രശ്‌നമുണ്ടാക്കിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
വൈദികന്റെയും വനിതയുടെ കൊലപാതകങ്ങളെ കോണ്‍ഗ്രസ് അപലപിച്ചു. സംസ്ഥാനം ഭരിയ്‌ക്കുന്ന ബിജെപി സര്‍ക്കാരിനെതിരെ നടപടിയെടുക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.


Click it and Unblock the Notifications