ഉടന്‍ വിവാഹിതനാകുമെന്ന്‌ രാഹുല്‍ ഗാന്ധി
ബത്തിന്ഡ(പഞ്ചാബ്): മുപ്പത്തിയെട്ടിലെത്തിയിട്ടും കോണ്ഗ്രസിലെ യുവനേതാവ് രാഹുല് ഗാന്ധിയെന്തേ വിവാഹം കഴിയ്ക്കാത്തത്. അതോ വിവാഹം കഴിഞ്ഞോ അങ്ങനെ ഒരു പാട് ചോദ്യങ്ങള് രാഹുല് ഗാന്ധിയെ കാണുന്നവരൊക്കെ ഉന്നയിക്കാറുണ്ട്.
ഇപ്പോഴിതാ ഈ ചോദ്യങ്ങള്ക്കൊക്കെ രാഹുല് ഒരു തൃപ്തികരമായ ഉത്തരം നല്കിയിരിക്കുന്നു. താന് ഉടന്തന്നെ വിവാഹിതനാകുമെന്നാണ് രാഹുല് വ്യക്തമാക്കിയിരിക്കുന്നത്.
പഞ്ചാബിലെ ബത്തിന്ഡയില് ഒരു റോഡ് ഷോയില് പങ്കെടുക്കവേ ഒരു ചോദ്യത്തിന് ഉത്തരമായാണ് രാഹുല് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല് വിവാഹത്തെക്കുറിച്ച് കൂടുതല് വിവരങ്ങളൊന്നും വെളിപ്പെടുത്താന് അദ്ദേഹം തയ്യാറായില്ല.
മൂന്നു ദിവസത്തെ സന്ദര്ശനത്തിനായാണ് രാഹുല് പഞ്ചാബിലെത്തിയത്. മെയില് നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്ഷത്തില് കൊല്ലപ്പെട്ട പത്തോളം പേരുടെ വീടുകളില് അദ്ദേഹം സന്ദര്ശനം നടത്തി.
മരിച്ചവരുടെ കുടുംബങ്ങള്ക്ക് സഹായം നല്കുന്നതിനായി നടപടികളെടുക്കുമെന്ന് രാഹുല് അറിയിച്ചു. മയക്കുമരുന്നിന് അടിമപ്പെട്ടവരെ ചികിത്സിക്കുന്നതിനായി റെഡ്ക്രോസ് സൊസൈറ്റി നടത്തുന്ന കേന്ദ്രത്തിലും രാഹുല് സന്ദര്ശനം നടത്തി.












Click it and Unblock the Notifications