വിജയകാന്തിനെതിരെ മത്സരിക്കുമെന്ന്‌ വടിവേലു
ചെന്നൈ: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില് ഡിഎംഡികെ നേതാവും ചലച്ചിത്രനടനുമായ വിജയകാന്തിനെതിരെ മത്സരിക്കുമെന്ന് തമിഴ് ഹാസ്യതാരം വടിവേലു.
തിരഞ്ഞെടുപ്പില് മത്സരിച്ച് വിജയകാന്തിനെ ഞാനൊരു പാഠം പഠിപ്പിയ്ക്കും. വിജയകാന്ത് അദ്ദേഹത്തിന്റെ പാര്ട്ടിയുടെ പിന്തുണയോടെമാത്രമാണ് മത്സരിക്കുന്നത്. എന്നാല് ഞാന് മറ്റുപാര്ട്ടികളുടെ പിന്തുണയോടെയായിരിക്കും മത്സരിക്കുക- അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച വടിവേലുവിന്റെ വീടിന് നേരെ അഞ്ജാത സംഘം ആക്രമണം നടത്തിയിരുന്നു. ഇതേത്തുടര്ന്ന് വിജയകാന്തിനും അദ്ദേഹത്തിന്റെ പാര്ട്ടി പ്രവര്ത്തകര്ക്കുമെതിരെ വടിവേലു കേസ് ഫയല് ചെയ്തിരുന്നു. ഈ സംഭവത്തിന് ശേഷമാണ് വിജയകാന്തിനെതിരെ താന് രാഷ്ട്രീയത്തിലെത്തുമെന്ന് വടിവേലു പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതിനിടെ വടിവേലുവുമായുള്ള പ്രശ്നത്തിന് പിന്നില് മുഖ്യമന്ത്രി കരുണാനിധിയാണെന്ന് വിജയകാന്ത് ആരോപിച്ചു. വടിവേലുവിനെ ആയുധമാക്കി കരുണാനിധി തനിക്കെതിരെ കള്ളക്കേസുകള് ചുമത്തുകയാണ്. കരുണാനിധിയുടെ പ്രേരണകൊണ്ടാണ് വടിവേലു എനിക്കെതിരെ പൊലീസില് പരാതി നല്കിയത്.
ഡിഎംഡികെയുടെ വളര്ച്ച കരുണാനിധിയ്ക്ക് രുചിക്കുന്നില്ല. കള്ളക്കേസുകള് ചുമത്തി എന്നെ തകര്ക്കാമെന്ന് ആരും കരുതേണ്ട. ഇത്തരത്തിലുള്ള വിലകുറഞ്ഞ രാഷ്ട്രീയം കരുണാനിധി ഉപേക്ഷിക്കണം-വിജയകാന്ത് ആവശ്യപ്പെട്ടു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications