നാരകമരത്തിന്‌ മുകളിലിരിക്കെ 58കാരന്‍ ഹൃദയാഘാതം വന്ന്‌ മരിച്ചു
ചാരുംമൂട്: നാരങ്ങ പറിക്കാനായി നാരകമരത്തിന് മുകളില് കയറിയയാള് ഹൃദയാഘാതത്തെത്തുടര്ന്ന് മരത്തിന് മുകളിലിരുന്ന് മരിച്ചു.
ചുനക്കര കോമല്ലൂര് വടക്കേതലയ്ക്കല് സാമുവല്(കുഞ്ഞുമോന്-58) ആണ് മരിച്ചത്. ചുനക്കര തെരുവില് ഓട്ടോഡ്രൈവറായിരുന്നു സാമുവല്.
തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. വില്പനയ്ക്കായി നാരങ്ങ പറിക്കാനായാണ് സാമുവേല് മറ്റൊരാളുടെ നാരകമരത്തില് കയറിയത്. നാരങ്ങ പറക്കുന്നതിനിടെ മരത്തിന് മുകളില്വച്ചുതന്നെ മരണം സംഭവിക്കുകയായിരുന്നു.
പറമ്പില് പുല്ലുചെത്താന് ചെന്ന സ്ത്രീയാണ് ചില്ലകള്ക്കിടയില് ഇയാള് മരിച്ചുകിടക്കുന്നത് കണ്ടെത്തിയത്. ഈ സ്ത്രീ ഉടന്നാട്ടുകാരെ വിവരമറിയിച്ചു. കുറത്തിക്കാട് പൊലീസും കായംകുളത്തുനിന്നും എത്തിയ ഫയര്ഫോഴ്സും ചേര്ന്നാണ് മരത്തില് നിന്നും മൃതദേഹം താഴെയിറക്കിയത്.
ഗള്ഫില് ജോലിചെയ്തിരുന്ന സാമുവല് ഒന്പത് വര്ഷം മുമ്പ് മുംബൈയില് ജോലിചെയ്യുകയായിരുന്ന മകന് കെട്ടിടത്തിന് മുകളില് നിന്നും വീണു മരിച്ചതിനെത്തുടര്ന്നാണ് നാട്ടില് തിരിച്ചെത്തിയത്. പൊന്നമ്മയാണ് സാമുവലിന്റെ ഭാര്യ.












Click it and Unblock the Notifications