മെട്രോ റെയില്‍: സംയുക്ത സംരഭമില്ല
തിരുവനന്തപുരം: കൊച്ചിയിലെ നിര്ദ്ദിഷ്ട മെട്രോ റെയില് പദ്ധതി സ്വകാര്യ-പൊതു മേഖലാ സംയുക്ത സംരഭമായി നടപ്പാക്കണമെന്ന ആസൂത്രണ കമ്മീഷന് ശുപാര്ശ കേരള സര്ക്കാര് തള്ളി.
ദില്ലി മെട്രോ മാതൃകയില് കമ്പനിയാക്കാനാണ് സര്ക്കാരിന് താത്പര്യമെന്നും മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് പറഞ്ഞു. ആസൂത്രണ കമ്മീഷന് നിയോഗിച്ച വിദഗ്ദ്ധ സംഘത്തിന്റെ നിര്ദ്ദേശം പ്രായോഗികമല്ല. ഇത് സംബന്ധിച്ച് കേന്ദ്രവുമായി ചര്ച്ചകള് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വിദഗ്ദ്ധ സംഘവുമായി നടത്തിയ ചര്ച്ചകള്ക്കു ശേഷം മാധ്യമ പ്രവര്ത്തകരുമായി സംസാരിയ്ക്കുകയായിരുന്നു വിഎസ്.
പൊതു മേഖലയില് മാത്രമായി പദ്ധതി നടപ്പാക്കിയാല് പദ്ധതി നീണ്ടു പോകുന്നതിനും ചെലവ് വര്ദ്ധിയ്ക്കുന്നതിന് ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് സ്വകാര്യ പങ്കാളിത്തത്തിന് ശുപാര്ശ നല്കിയിരുന്നത്.
സംയുക്ത സംരഭമാണെങ്കില് പദ്ധതിയുടെ 20 ശതമാനം ചെലവ് കേന്ദ്രം വഹിയ്ക്കുമെന്നും പൊതുമേഖലാ സംരഭമാണെങ്കില് 15 മുതല് 25 ശതമാനം വരെ കേന്ദ്രം ഗ്രാന്റായി അനുവദിയ്ക്കുമെന്നും ആസൂത്രണ കമ്മീഷന് നേരത്തെ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications