Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടാം ഭൂപരിഷ്‌കരണവാദം മാധ്യമസൃഷ്ടിയാണെന്ന്‌ പിണറായി

കൊച്ചി: രണ്ടാം ഭൂപരിഷ്‌കരണമെന്ന ആശയം സിപിഎം ഇതേവരെ ചര്‍ച്ചചെയ്‌തിട്ടില്ലെന്ന്‌ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

ഇങ്ങനെയൊരു ആശയം ആരും ഇതേവരെ പാര്‍ട്ടിയില്‍ ഉന്നയിച്ചിട്ടില്ല. മാധ്യമങ്ങളുടെ സൃഷ്ടിയാണത്‌. ഇതേവാദം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇടതുപക്ഷ തീവ്രവാദികളും മുന്‍നക്‌സലുകളും ശ്രമിക്കുന്നത്‌ തങ്ങളുടെ തലയില്‍ വയ്‌ക്കേണ്ട. അത്തരം ശ്രമങ്ങള്‍ ഏശുന്ന കാലം കഴിഞ്ഞുപോയി- പിണറായി പറഞ്ഞു.

ധനമന്ത്രി ടിഎം തോമസ്‌ ഐസക്കിന്റെ 'ഭൂപരിഷ്‌കരണം ഇനിയെന്ത്‌?' എന്ന പുസ്‌തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പിണറായി.

രണ്ടാംഭൂപരിഷ്‌കരണം വേണമെന്ന്‌ ആവശ്യപ്പെടുന്നവരും എതിര്‍ക്കുന്നവരും പാര്‍ട്ടിയിലുണ്ടെന്നാണ്‌ മാധ്യമങ്ങള്‍ പറയുന്നത്‌. അതില്‍ വാസ്‌തവമില്ല. മിച്ചഭൂമി പിടിച്ചെടുത്ത്‌ പട്ടിക വിഭാഗക്കാര്‍ക്ക്‌ നല്‍കുകയും എല്ലാ കുടുംബങ്ങള്‍ക്കും പാര്‍പ്പിടം ലഭ്യമാക്കുകയുമാണ്‌ എല്‍ഡിഎഫ്‌ നയം. കുടിവെള്ളം, വെളിച്ചം, കക്കൂസ്‌ എന്നിവ എല്ലാ വീട്ടിലും ഉറപ്പുവരുത്തും- അദ്ദേഹം അറിയിച്ചു.

പ്രത്യേക സാമ്പത്തിക മേഖല(സെസ്‌) അനുവദിക്കുന്ന കാര്യത്തില്‍ സിപിഎമ്മില്‍ തര്‍ക്കമൊന്നുമില്ല. തര്‍ക്കമുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ചിലര്‍ സൃഷ്ടിക്കുന്നതാണ്‌. ഇടതുപക്ഷം ഭരിക്കുന്നുവെന്ന കാരണത്താല്‍ സെസ്‌ നഷ്ടപ്പെടാന്‍ അനുവദിക്കില്ല. എന്നാല്‍ അവയ്‌ക്കു മാനദണ്ഡം വേണം.

നൂറുകണക്കിന്‌ ഏക്കര്‍ ഭൂമിയാവശ്യമുള്ള സെസ്‌ ഇവിടെ പ്രായോഗികമല്ലെന്നാണ്‌ സിപിഎം നിലപാട്‌. സെസ്‌ വേണ്ടെന്ന്‌ പറയുന്നവര്‍ കൂടിയ വിപ്ലവകാരികളും വേണമെന്ന്‌ പറയുന്നവര്‍ കുറഞ്ഞ വിപ്ലവകാരികളുമാണെങ്കില്‍ രണ്ടാമത്തെ വിശേഷണമാണ്‌ ഇന്ന്‌ കേരളത്തിന്‌ ആവശ്യം. വര്‍ധിച്ച്‌ വരുന്ന തൊഴിലില്ലായ്‌മയെന്ന യാഥാര്‍ത്ഥ്യത്തോട്‌ മുഖം തിരിക്കാന്‍ പാര്‍ട്ടിയ്‌ക്ക്‌ കഴിയില്ല- പിണറായി വ്യക്തമാക്കി.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+