ടോട്ടല്‍ തട്ടിപ്പ്‌: 2 പേര്‍ കൂടി പിടിയില്‍
തിരുവനന്തപുരം: ടോട്ടല് ഫോര് യു തട്ടിപ്പ് കേസില് രണ്ട് പേരെ കൂടി ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. കേസിലെ അഞ്ചാം പ്രതികളായ ബിന്ദു സുരേഷ്, ശബരിനാഥിനെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതി ശ്യാം എന്നിവരാണ് അറസ്റ്റിലായത്.
തിങ്കളാഴ്ച അര്ദ്ധരാത്രി പുനലൂരിലെ ബന്ധു വീട്ടില് നിന്നാണ് ബിന്ദുവിനെ അറസ്റ്റു ചെയ്തത്. വലിയ തുറയില് നിന്നാണ് ശ്യാമിനെ ക്രൈബ്രാഞ്ച് സംഘം പിടികൂടിയത്.
ഇനി കേസുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ കൂടി അറസ്റ്റു ചെയ്യാനുണ്ട്. സിഡ്കോ ജീവനക്കാരിയായിരുന്ന ചന്ദ്രമതി, അറസ്റ്റിലായ ഹേമലതയുടെ മകള് ലക്ഷ്മി മോഹന്, ടോട്ടല് ഫോര് യുവിലെ രണ്ട് ജീവനക്കാര് എന്നിവരെയാണ് പിടികിട്ടാനുള്ളത്.
ഇത് കൂടാതെ കേസുമായി ബന്ധപ്പെട്ട 24ഓളം പേരെ പ്രത്യേകം നിരീക്ഷിയ്ക്കാന് ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാര്ത്തകള്
![]()












Click it and Unblock the Notifications