Get Updates
Get notified of breaking news, exclusive insights, and must-see stories!

സാമ്പത്തിക മാന്ദ്യം: ആണവകരാര്‍ വൈകുമെന്ന്‌ സൂചന

വാഷിങ്‌ടണ്‍: അമേരിക്കയില്‍ രൂക്ഷമായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി ഇന്ത്യ-അമേരിക്ക ആണവകരാറിനെയും ബാധിച്ചേയ്‌ക്കുമെന്ന്‌ സൂചന

പ്രതിസന്ധിമൂലം ആണവ കരാറില്‍ ഒപ്പുവയ്‌ക്കുന്നത്‌ വൈകിയേയ്‌ക്കുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. ആണവകരാര്‍ സംബന്ധിച്ച നടപടിക്രമങ്ങള്‍ക്കായി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും സംഘവും അമേരിക്കയ്‌ക്ക്‌ തിരിച്ചുകഴിഞ്ഞ സാഹചര്യത്തിലാണ്‌ ഇത്തരത്തിലൊരു സൂചന ഉയര്‍ന്നിരിക്കുന്നത്‌.

എന്തായാവും ഈ സന്ദര്‍ശനവേളയില്‍ത്തന്നെ കരാറില്‍ ഒപ്പുവയ്‌ക്കാന്‍ കഴിയുമെന്ന ശുഭാപ്‌തിവിശ്വാസത്തിലാണ്‌ മന്‍മോഹനും സംഘവും. എന്നാല്‍ ഇക്കാര്യത്തില്‍ ഇനിയും വ്യക്തത ഉണ്ടായിട്ടില്ല.

പെട്ടെന്നുണ്ടായ സാമ്പത്തിക മാന്ദ്യം പരിഹരിക്കാനുള്ള ശ്രമങ്ങളില്‍ അമേരിക്കന്‍ ഭരണകൂടം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍ ആണവകരാറുമായി സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ വൈകിയേയ്‌ക്കുമെന്നാണ്‌ നീരീക്ഷകര്‍ വിലയിരുത്തുന്നത്‌.

ആണവകരാറിന്‌ അംഗീകാരം നല്‍കുന്നതിനായി ചേര്‍ന്നിരിക്കുന്ന അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സമ്മേളനം സാമ്പത്തിക പ്രതിസന്ധിമൂലം നീളുമെന്നും സൂചനയുണ്ട്‌. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ ഈ സന്ദര്‍ശനവേളയില്‍ ഒരു പക്ഷേ കരാര്‍ ഒപ്പുവയ്‌ക്കാന്‍ കഴിഞ്ഞേയ്‌ക്കില്ല.

ഇതിനിടെ അമേരിക്കന്‍ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിലും സാമ്പത്തിക പ്രതിസന്ധി ചൂടേറിയ വിഷയമായി മാറിക്കഴിഞ്ഞു. ഡെമോക്രാറ്റിക്‌ സ്ഥാനാര്‍ത്ഥി ബാരക്‌ ഒബാമയ്‌ക്ക്‌ ബുഷിന്റെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്കന്‍ ഭരണത്തെ വിമര്‍ശിക്കാന്‍ കിട്ടിയ നല്ലൊരു ആയുധമാണ്‌ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി.

റിപ്പബ്ലിക്കന്‍ ഭരണം ഇനിയും തുടര്‍ന്നാല്‍ അമേരിക്ക ഒരിക്കലും ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ കഴിയാത്തവിധത്തില്‍ തകരുമെന്നാണ്‌ ഒബാമ പറയുന്നത്‌. താന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യാനുള്ള ഫലപ്രദമായ നയങ്ങള്‍ ആവിഷ്‌കരിക്കുമെന്നും ഒബാമ പറയുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+