സിഇഒയുടെ കൊല: 136 പേര്‍ പിടിയില്‍
നോയിഡ: ഇറ്റാലിയന് കമ്പനിയായ സെര്ലിക്കോണ് ഗ്രാസിയാനൊയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര് എല്.കെ ചൗധരി കൊല്ലപ്പെട്ട സംഭവത്തില് 136 പേരെ ഉത്തര്പ്രദേശ് പോലീസ് അറസ്റ്റു ചെയ്തു.അറസ്റ്റിലായ 63 പേര്ക്കെതിരെ പോലീസ് കൊലപതാക-കലാപ കേസുകള് രജിസ്റ്റര് ചെയ്തിട്ടുണ്ട്.
കമ്പനിയില് നിന്നും പിരിച്ചു വിട്ട തൊഴിലാളികളുമായി നടത്തിയ അനുരഞ്ജന യോഗം പരാജയപ്പെട്ടതിനെ തുടര്ന്നുണ്ടായ സംഘര്ഷത്തിലാണ് കമ്പനി മേധാവിയായ ചൗധരി കൊല്ലപ്പെട്ടത്.
അതെ സമയം ഇത്തരം സംഭവങ്ങള് മാനേജുമെന്റുകള്ക്കുള്ള മുന്നറിയിപ്പാണെന്ന് കേന്ദ്ര തൊഴില് മന്ത്രി ഓസ്കാര് ഫെര്ണാണ്ടസ് അഭിപ്രായപ്പെട്ടു.
തൊഴിലാളികളോട് കൂറെക്കൂടി അനുകമ്പ കാണിയ്ക്കാന് മാനേജുമെന്റുകള് തയാറാകണമെന്നും അദ്ദേഹം അഭ്യര്ഥിച്ചു.
നോയിഡയിലെ കമ്പനിയലെ തൊഴിലാളികള്ക്കിടയില് അസമത്വം നിലനിന്നിരുന്നതായും ഇത്തരം സംഭവങ്ങളിലേക്ക് തൊഴിലാളികളെ തള്ളിവിടരുതെന്നും അദ്ദേഹം പറഞ്ഞു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications