രണ്ടു കൈ വേണ്ട; നവേദ്‌ ഒറ്റക്കയ്യടിച്ചാലും ശബ്ദമുണ്ടാകും
ഭോപ്പാല്: രണ്ടു കയ്യും കൂട്ടിയടിച്ചാലേ ശബ്ദുമുണ്ടാകൂ എന്ന് പറയുന്നത് കേട്ടിട്ടില്ലേ ഇത് സത്യമാണെന്നും ഒരു കൈകൊണ്ട് മാത്രമായി കയ്യടിശബ്ദം ഉണ്ടാക്കാന് കഴിയില്ലെന്നും നമ്മള്ക്കറിയുകയും ചെയ്യാം.
എന്നാല് ഒറ്റക്കൈകൊണ്ട് ക്ലാപ്പ് ആകാമെന്നാണ് ഭോപ്പാല് സ്വദേശിയായ നവേദ് ഖാന് തെളിയിച്ചിരിക്കുന്നത്. പറയുക മാത്രമല്ല ചെന്നൈയില് ചാലഞ്ചര് അക്കാദമി ഈയിനത്തില് നടത്തിയ മത്സരത്തില് 2008 ലെ ലോകകിരീടം നവേദ് സ്വന്തമാക്കുകയും ചെയ്തിരിക്കുന്നു.
ഒറ്റക്കൈകൊണ്ട് ഒരു തവണയല്ല 310 തവണയാണ് ഇദ്ദേഹം കയ്യടി ശബ്ദമുണ്ടാക്കിയത്. ഒറ്റക്കൈക്കൊണ്ട് 284 തവണ കയ്യടി ശബ്ദമുണ്ടാക്കിയ ഹിസ്സാറിലെ നവനീത് സിങിന്റെ റെക്കോര്ഡാണ് നവേദ് 310 കയ്യടിശബ്ദം കൊണ്ട് തകര്ത്തത്.
മത്സരം കഴിഞ്ഞ് സ്വദേശത്തെത്തിയ നവേദ് ട്രോഫിയും സര്ട്ടിഫിക്കറ്റുകളും പ്രദര്ശിപ്പിക്കുന്നതിനിടെ ഒറ്റക്കൈകൊണ്ട് കയ്യടി ശബ്ദമുണ്ടാക്കി മാധ്യമപ്രവര്ത്തകരെ വിസ്മയിപ്പിക്കുകയും ചെയ്തുവത്രേ.












Click it and Unblock the Notifications