Get Updates
Get notified of breaking news, exclusive insights, and must-see stories!

സിഇഒ വധം ന്യായീകരിച്ച് പ്രസ്താവന: മന്ത്രി മാപ്പു പറഞ്ഞു

Oscar_Fernandesദില്ലി: സംഘര്‍ഷത്തിനിടെ സിഇഒ കൊല്ലപ്പെട്ട സംഭവത്തില്‍ തൊഴിലാളികളെ ന്യായീകരിച്ച്‌ പ്രസ്‌താവനയിറക്കിയ കേന്ദ്ര തൊഴില്‍ വകുപ്പ്‌ മന്ത്രി ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്‌ മാപ്പു പറഞ്ഞു. പ്രസ്‌താവന വന്‍വിവാദമായ സാഹചര്യത്തിലാണ്‌ മന്ത്രി മാപ്പു പറയാന്‍ സന്നദ്ധനായത്‌.

തൊഴിലാളികള്‍ക്കിടയില്‍ അസംതൃപ്‌തി വളര്‍ത്തുന്ന മാനേജുമെന്റുകള്‍ക്കുള്ള മുന്നറിയപ്പാണ്‌ സിഇഒയുടെ വധമെന്നായിരുന്നു മന്ത്രിയുടെ പ്രസ്‌താവന.

തിങ്കളാഴ്‌ച നോയിഡയിലാണ്‌ ഇറ്റലി ആസ്ഥാനമായി പ്രവര്‍ത്തിയ്‌ക്കുന്ന ഗ്രാസിയാനോ കമ്പനി സിഇഒയായ ചൗധരി കൊല്ലപ്പെട്ടത്‌. അനുരഞ്‌ജന ചര്‍ച്ച പരാജയപ്പെട്ടതില്‍ ക്ഷുഭിതരായ തൊഴിലാളികള്‍ കമ്പനി മേധാവിയെ അടിച്ചു കൊല്ലുകയായിരുന്നു.

സ്ഥിര-കരാര്‍ ജീവനക്കാര്‍ക്കിടയില്‍ വേതനത്തിന്റെ കാര്യത്തില്‍ അസമത്വം നിലനില്‌ക്കുന്നുണ്ട്‌. ഇത്‌ നോയിഡ പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിയ്‌ക്കുന്നതിനിടയാക്കും.

ഈ സാഹചര്യത്തില്‍ തൊഴിലാളികളെ അനുകമ്പയോടെ മാത്രമേ കാണാവൂയെന്നും മറ്റു മാനേജുമെന്റുകള്‍ക്ക്‌ മന്ത്രി ഉപദേശവും നല്‌കിയിരുന്നു.

മന്ത്രിയുടെ പ്രസ്‌താവനയ്‌ക്കെതിരെ രൂക്ഷമായാണ്‌ വ്യവസായ ലേകം പ്രതികരിച്ചിരിയ്‌ക്കുന്നത്‌.

പ്രധാനപ്പെട്ട പദവിയിലിരിയ്‌ക്കുന്നയൊരാള്‍ ഇത്തരമൊരു പ്രസ്‌താവനയിറക്കിയത്‌ വിശ്വസിയ്‌ക്കാനാകുന്നില്ലെന്ന്‌ വാണിജ്യ സംഘടനയായ ഫിക്കി പ്രസിഡന്റ്‌ രാജീവ്‌ ചന്ദ്രശേഖര്‍ പറഞ്ഞു. കൊല്ലപ്പെട്ടത്‌ ഒരു നിരപരാധിയാണ്‌. എന്നിട്ടും ഇത്തരത്തിലൊരു പ്രസ്‌താവന തന്നില്‍ അമ്പരപ്പുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ മറ്റൊരു പ്രമുഖ വാണിജ്യ സംഘടനയായ സിഐയും മന്ത്രിയുടെ പ്രസ്‌താവനയെ രൂക്ഷമായാണ്‌ വിമര്‍ശിച്ചത്‌. സംഭവം ഒരിയ്‌ക്കലും ന്യായീകരിയ്‌ക്കാന്‍ കഴിയില്ലെന്നും ഇത്‌ ഇന്ത്യയുടെ വാണിജ്യ രംഗത്തെ പ്രതിച്ഛായക്ക്‌ കോട്ടം വരുത്തിയെന്നും സംഘടന ചൂണ്ടിക്കാട്ടി.

സിഇയുടെ കൊലപാതകത്തില്‍ ഞെട്ടല്‍ പ്രകടിപ്പിച്ച ഇറ്റലിയിലെ ഗ്രാസിയാനോ കമ്പനി അധികൃതര്‍ സംഭവത്തെ ന്യായീകരിച്ച മന്ത്രി മാപ്പു പറയണമെന്നും ആവശ്യപ്പെട്ടിരുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+