ബാങ്ക്‌ പണിമുടക്ക്‌ ആരംഭിച്ചു
ദില്ലി: ബാങ്കിംഗ് മേഖലയിലെ മുഴുവന് ജീവനക്കാരുടെയും ഓഫീസര്മാരുടെയും മുഴുവന് സംഘടനകളുടെയും ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്സ് ദേശീയ തലത്തില് ആഹ്വാനം ചെയ്ത രണ്ടു ദിവസത്തെ പണിമുടക്ക് തുടങ്ങി.
പണിമുടക്ക് ഒഴിവാക്കാന് ലേബര് കമ്മീഷന് വിളിച്ച യോഗം തീരുമാനമാകാതെ പിരിഞ്ഞിരുന്നു.
ബാങ്കിംഗ് മേഖലയിലെ സ്വകാര്യ വത്കരണം അവസാനിപ്പിയ്ക്കുക, ബാങ്കുകളിലെ സര്ക്കാര് ഓഹരി കുറയ്ക്കണമെന്ന് ശുപാര്ശ ചെയ്യുന്ന രഘുറാം-രാജന്-അവറുള്ഹോസ കമ്മിറ്റികളുടെ റിപ്പോര്ട്ടുകള് തള്ളിക്കളയുക, ബാങ്ക് ലയനം റദ്ദാക്കുക, ബാങ്കുകളില് അനിയന്ത്രിത വിദേശ ഓഹരി നിക്ഷേപം അനുവദിയ്ക്കാതിരിയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.
പൊതുമേഖലാ ബാങ്കുകള്ക്ക് പുറമെ സ്വകാര്യ മേഖലയിലെ ബാങ്കുകളിലേത് ഉള്പ്പടെ പത്ത് ലക്ഷത്തോളം ബാങ്ക് ജീവനക്കാര് പണിമുടക്കില് പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്.
ജീവനക്കാരും ഓഫീസര്മാരും ഒരുമിച്ച് പണിമുടക്കില് പങ്കെടുക്കുന്നതിനാല് രാജ്യത്തെ വിവിധ ബാങ്കളുടെ 50,000 ബ്രാഞ്ചുകളുടെ പ്രവര്ത്തനം തടസ്സപ്പെടുമെന്ന് ഉറപ്പായിട്ടുണ്ട്. ഇതോടൊപ്പം എല്ലാ പൊതുമേഖലാ ബാങ്കുകളുടെയും എടിഎമ്മുകളുടെ പ്രവര്ത്തനവും സ്തംഭിയ്ക്കും.












Click it and Unblock the Notifications