Get Updates
Get notified of breaking news, exclusive insights, and must-see stories!

യമുനയില്‍ ജലനിരപ്പ്‌ ഉയര്‍ന്നു; തീവണ്ടികള്‍ വഴിതിരിച്ചുവിട്ടു

ദില്ലി: ദില്ലിയെ പ്രളയ ഭീതിയിലാഴ്‌ത്തിക്കൊണ്ട്‌ യമുനാനദിയിലെ ജലനിരപ്പ്‌ ഉയരുന്നു. ഇതിനെത്തുടര്‍ന്ന്‌ വടക്കന്‍ റെയില്‍വെ 24 തീവണ്ടികള്‍ വഴിതിരിച്ചുവിടുകയും പത്തെണ്ണം റദ്ദാക്കുകയും ചെയ്‌തു.

യമുനയിലെ ജലനിരപ്പ്‌ 206 മീറ്ററായാണ്‌ ഉയര്‍ന്നിരിക്കുന്നത്‌. അപായരേഖയ്ക്ക് 1.20 മീറ്റര്‍ ഉയരത്തിലാണ് ഇപ്പോഴത്തെ ജലനിരപ്പ്‌. ജലനിരപ്പ്‌ ഉയര്‍ന്നതിനെത്തുടര്‍ന്ന്‌ യമുന പാലത്തിലൂടെയുള്ള റോഡ്‌, റയില്‍ ഗതാഗതവും നിര്‍ത്തിവച്ചിട്ടുണ്ട്‌. ചൊവ്വാഴ്‌ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ്‌ പാലം അടച്ചത്‌.

യമുനയുടെ തീരങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളെ മുന്‍കരുതലെന്ന നിലയില്‍ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്‌. ഹരിയാനയിലെ താജേവാല അണക്കെട്ട്‌ തുറന്നുവിട്ടതാണ്‌ ദില്ലിയിലും വെള്ളപ്പൊക്കഭീഷണി ഉയര്‍ത്തിയിരിക്കുന്നത്‌.

തേജോവാലയുടെ വൃഷ്ടി പ്രദേശത്തെ കനത്ത മഴമൂലം നാലുലക്ഷം ഘനയടി വെള്ളമാണ്‌ യമുനയിലേയ്‌ക്ക്‌ തുറന്നുവിട്ടത്‌. പത്തുവര്‍ഷത്തിനിടെ ഇതാദ്യമായാണ്‌ ഇത്രയും ജലം തേജോവാല അണക്കെട്ടില്‍ നിന്നും യമുനയിലേയ്‌ക്ക്‌ ഒഴുക്കുന്നത്‌. യമുന കരകവിഞ്ഞൊഴുകാന്‍ സാധ്യതയുണ്ടെന്ന്‌ കേന്ദ്രജലക്കമ്മീഷന്‍ സംസ്ഥാന സര്‍ക്കാറിന്‌ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+