സെസില്‍ തര്‍ക്കമില്ല: വിഎസ്‌
തിരുവനന്തപുരം: പ്രത്യേക സാമ്പത്തിക മേഖല (സെസ്) അനുവദിയ്ക്കുന്നത് സംബന്ധിച്ച തര്ക്കമൊന്നും നിലവിലില്ലെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് പറഞ്ഞു.
മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമ പ്രവര്ത്തകരുമായി സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. മന്ത്രിസഭാ യോഗത്തില് സെസ് വിഷയം ചര്ച്ച ചെയ്തില്ല.
ഇനി ചേരുന്ന മന്ത്രിസഭാ യോഗത്തില് ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതെ സമയം യോഗത്തില് സിപിഐ മന്ത്രിമാര് സെസിനിരെ ശക്തമായി രംഗത്ത് വന്നതാണ് തീരുമാനം വൈകിയതിന് പിന്നിലെന്നാണ് സൂചന.
സെസ് അനുവദിയ്ക്കുന്നതിന് മുമ്പ് പുതിയ നിയമമോ അല്ലെങ്കില് ഓര്ഡിനന്സോ ഇറക്കണമെന്നാണ് ഇവരുടെ ആവശ്യം.
എന്നാല് സിപിഐ മന്ത്രിമാരുടെ നിലപാടുകള്ക്കെതിരെ മന്ത്രിസഭാ യോഗത്തില് ധനമന്ത്രി തോമസ് ഐസക്കും വ്യവസായ മന്ത്രി എളമരം കരീമും രംഗത്തെത്തിയെന്നും സൂചനയുണ്ട്. ഒരാഴ്ചയ്ക്കുള്ളില് സെസ് സംബന്ധിച്ച് ഓര്ഡിനന്സ് ഇറക്കുമെന്നും സൂചനകളുണ്ട്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications