വൈദ്യുത ബോര്ഡ് കന്പനിയാക്കാന് തീരുമാനിച്ചു; ബാലന്
തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി ബോര്‍ഡിനെ കമ്പനിയാക്കി മാറ്റാന്‍ തീരുമാനമെടുത്തുവെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഈ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
ബോര്‍ഡിനെ പല കമ്പനികളാക്കി മാറ്റണമെന്നാണ് നിര്‍ദ്ദേശമെങ്കിലും ഇതിന് വഴങ്ങാതെ ഒറ്റ കമ്പനിയാക്കി പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്താനാണ് സര്‍ക്കാര്‍ തീരുമാനമെന്നും മന്ത്രി പറഞ്ഞു.
കമ്പനിയാക്കുന്നത് മൂലം ജീവനക്കാരുടെ തൊഴില്‍ സുരക്ഷിതത്വത്തിനോ ആനുകൂല്യങ്ങള്‍ക്കോ ഒരു പ്രശ്‌നവും ഉണ്ടാകില്ല. അങ്ങനെയുണ്ടായാല്‍അന്ന് തന്നെ ഞാന്‍ രാജിവെയ്‌ക്കുമെന്നും എ.കെ ബാലന്‍ പറഞ്ഞു.
വൈദ്യുത ബോര്‍ഡിനെ കമ്പനികളാക്കി വിഭജിയ്‌ക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരുന്ന സാവകാശം ബുധനാഴ്‌ച അവസാനിയ്ക്കാനിരിയ്ക്കെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരിയ്‌ക്കുന്നത്.
ഇതിനിടെ വൈദ്യൂത ബോര്‍ഡിനെ ഒറ്റക്കമ്പനിയാക്കി പൊതുമേഖലയില്‍ നിലനിര്‍ത്തുന്നതിനെക്കുറിച്ചാലോചിയ്‌ക്കാന്‍ മുഖ്യമന്ത്രി വ്യാഴാഴ്‌ച നിശ്ചയിച്ച രാഷ്ട്രീയകക്ഷികളുടെയും ട്രേഡ് യൂണിയനുകളുടെയും യോഗത്തില്‍ നിന്ന് വിട്ടു നില്‌ക്കാന്‍ യുഡിഎഫ് തീരുമാനിച്ചതായി കണ്‍വീനര്‍ പി.പി തങ്കച്ചന്‍ അറിയിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications