കണ്ണൂരില്‍ 34 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടിച്ചു
കണ്ണൂര്: ബാംഗ്ലൂരില് നിന്നും കണ്ണൂരിലേയ്ക്ക് വരുകയായിരുന്ന രണ്ട് സ്വകാര്യ ബസുകളില് നിന്നായി 34,80,000 രൂപയുടെ കുഴല്പ്പണം പിടിച്ചെടുത്തു.
ബുധനാഴ്ച പുലര്ച്ചെ കണ്ണൂര്-കൂത്തുപറമ്പ് റൂട്ടില് നിടുംപൊയിലില് വച്ചാണ് പേരാവൂര് പൊലീസ് പണം പിടികൂടിയത്. ഇരിട്ടി വിളക്കോട് സ്വദേസി മഷൂദ്(28), വടകര പൊന്മേരി പറമ്പില് അബ്ദുള് ഹമീദ്(42), വടകര വില്യാപ്പള്ളി സ്വദേശി മലയില് ഉസ്മാന്(45) എന്നിവരാണ് അറസ്റ്റിലായത്.
മഷൂദിന്റെ കയ്യില്നിന്നും 19,80,000 രൂപയും അബ്ദുള്, ഉസ്മാന് എന്നിവരുടെ അരയിലും കാലിലും വച്ചുകെട്ടിയ നിലയില് ഏഴര ലക്ഷം രൂപവീതവുമാണ് പിടിച്ചെടുത്തത്.
വടകര, മാഹി, തലശേരി ഭാഗങ്ങളിലേയ്ക്ക് ബാംഗ്ലൂരില് നിന്നും കുഴല്പ്പണം കടത്തുന്നുവെന്ന് രഹസ്യ സന്ദേശം ലഭിച്ചതിനെത്തുടര്ന്നാണ് പുലര്ച്ചെ പൊലീസ് വാഹനപരിശോധന നടത്തിയത്. അറസ്റ്റിലായവരെ കൂത്തുപറമ്പ് കോടതിയില് ഹാജരാക്കും.












Click it and Unblock the Notifications