ബാലികാ വിവാഹത്തില്‍ തെറ്റില്ല ; മുസ്ലീം പണ്ഡിതന്‍
റാബറ്റ്: ഒമ്പത് വയസ്സുള്ള പെണ്കുട്ടികള് വിവാഹം കഴിയ്ക്കുന്നതില് തെറ്റില്ലെന്ന വാദവുമായി മൊറോക്കയിലെ മുസ്ലീം പണ്ഡിതന് രംഗത്തെത്തിയത് വിവാദമാകുന്നു.
ഷെയ്ഖ് മുഹമ്മദ് ബെന് അബ്ദുറഹ്മാന് അല് മഗ്റോയി എന്ന മത പണ്ഡിതനാണ് ബാലികമാര് വിവാഹം ചെയ്യുന്നതില് തെറ്റില്ലെന്ന നിര്ദ്ദേശം മുന്നോട്ട് വെച്ചത്.
എന്നാല് മതപണ്ഡിതന്റെ നിര്ദ്ദേശത്തിനെതിരെ മൊറോക്കയിലെ ഇസ്ലാമിക പണ്ഡിതരുടെ ഉന്നത സംഘടന രംഗത്തെത്തിയിട്ടുണ്ട്. ബാലികമാരുടെ വിവാഹത്തിനായി മതത്തെ ഉപയോഗിക്കുന്നതിനെ സംഘടന രൂക്ഷമായി വിമര്ശിച്ചു.
പ്രവാചകന് മുഹമ്മദ് നബിയുടെ ഭാര്യമാരില് ഒരാളെ അദ്ദേഹം വിവാഹം കഴിച്ചത് ഒമ്പത് വയസ്സിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് മഗ്റോയി
ഒന്പത് വയസ്സുള്ള ബാലികമാരുടെ വിവാഹം ന്യായമാണെന്ന് സ്ഥാപിയ്ക്കാന് ശ്രമിച്ചത്.












Click it and Unblock the Notifications