ആണവകരാറിന്‌ യുഎസ്‌ സെനറ്റ്‌ വിദേശകാര്യ സമിതി
വാഷിങ്ടണ്: ഇന്ത്യ-അമേരിക്ക ആണവകരാറിന് അമേരിക്കന് സെനറ്റിന്റെ വിദേശകാര്യസമിതി അംഗീകാരം നല്കി. രണ്ടിനെതിരെ 19 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കരാര് അംഗീകരിക്കപ്പെട്ടത്.
കരാറിനെ എതിര്ത്ത രണ്ട് സെനറ്റര്മാരുടെ പേരും വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞയാഴ്ച സെനറ്റര്മാരായ ബാര്ബറ ബോക്സറും റസ്ഫെയിന്ഗോള്ഡും കരാറിനെ പരസ്യമായി വിമര്ശിച്ചിരുന്നു.
ചൊവ്വാഴ്ച നടന്ന സെനറ്റ് വിദേശകാര്യസമിതിയുടെ യോഗത്തിലെ അവസാന അജണ്ടയായിരുന്നു ആണവകരാര്. സെനറ്റിന്റെയും ജനപ്രതിനിധിസഭയുടെയും കൂടി അംഗീകാരം ലഭിച്ചാല് ഇരുരാജ്യങ്ങള്ക്കും കരാറില് ഒപ്പുവയ്ക്കാം.
ഭാവി ഇടപാടുകളില് യുഎസ് കോണ്ഗ്രസിന് അധികാരം ഉണ്ടാകണമെന്ന വിവാദ നിര്ദ്ദേശങ്ങള് ഒഴിവാക്കിയാണ് കരാറിന് സെനറ്റ് അംഗീകാരം നല്കിയിരിക്കുന്നത്. ഇതോടെ മൂന്നുപതിറ്റാണ്ടായി നിലനില്ക്കുന്ന ആണവവ്യാപാര ഉപരോധത്തിന് അവസാനമാകും.
26ന് സഭാനടപടികള് അവസാനിയ്ക്കും. അതുകൊണ്ടുതന്നെ ഈ സമ്മേളനകാലത്ത് കരാര് അംഗീകരിക്കാനിടയില്ലെന്നാണ് സൂചന. അതേമയം കാരാറിന് അംഗീകാരം നല്കുന്നതിനായി സമ്മേളനം നീട്ടിവയ്ക്കുമെന്നും സൂചനയുണ്ട്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications